Connect with us

india

മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരസ്യങ്ങൾക്ക് അനുമതി നൽകി മെറ്റ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

Published

on

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിഷം വമിപ്പിക്കുന്ന 14 വിദ്വേഷ പരസ്യങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക് തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

‘നമുക്ക് ഈ കീടങ്ങളെ (ഇന്ത്യയിലെ മുസ്‌ലിംകളെ പരാമര്‍ശിച്ച്) കത്തിക്കാം,’ ‘ഹിന്ദു രക്തം ചൊരിയുന്നു, ഈ ആക്രമണകാരികളെ ചുട്ടുകളയണം’ എന്നിങ്ങനെ മുസ്‌ലിം വിരുദ്ധ അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഫെയ്‌സ്ബുക്കില്‍ വന്ന പരസ്യങ്ങള്‍. പ്രധാനമായും പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു വിദ്വേഷ ചിത്രങ്ങള്‍. പാകിസ്താന്‍ ദേശീയ പതാകയ്ക്കരികില്‍ പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന എ.ഐ നിര്‍മിത ചിത്രത്തിനൊപ്പം ‘ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ ഇല്ലാതാക്കാന്‍’ ആഗ്രഹിക്കുന്ന നേതാവിനെ വധിക്കണമെന്ന് ആഹ്വാനം നല്‍കുന്ന പരസ്യത്തിനും മെറ്റ അംഗീകാരം നല്‍കി.

ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മതത്തിന്റെ പേരില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിര്‍മിത ബുദ്ധിയില്‍ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ചാണ് ഈ പരസ്യങ്ങള്‍ തയ്യാറാക്കിയത്. ഇവ കണ്ടെത്തുന്നതിലും തടയുന്നതിലും മെറ്റ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്ലാ പരസ്യങ്ങളും സൃഷ്ടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം പ്രത്യക്ഷപ്പെട്ട ഇവ ജൂണ്‍ 1 വരെ തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് എട്ടിനും 13നും ഇടയില്‍ 14ഓളം അത്യന്തം പ്രകോപനപരമായ പരസ്യങ്ങള്‍ക്ക് മെറ്റ അംഗീകാരം നല്‍കിയെന്നും ഇത്തരം പരസ്യങ്ങളിലൂടെ മെറ്റ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കൈവരിക്കുമെന്ന് ആദ്യഘട്ടത്തില്‍ അവകാശപ്പെട്ട ബി.ജെ.പി, ഇടക്ക് തോല്‍വി ഭയന്ന് പ്രധാനമന്ത്രിയു?ടെ തന്നെ നേതൃത്വത്തില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. രാജസ്ഥാനിലെ റാലിയില്‍ പ്രധാനമന്ത്രി മോദി മുസ്‌ലിംകളെ ഉദ്ദേശിച്ച് ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നും ‘കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവര്‍’ എന്നും അധിക്ഷേപിച്ചു. പിന്നീട് ഇത് വിവാദമായതോടെ താന്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്നും തനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടെന്നും മോദി പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം: ഏഴുപേർ കൊല്ലപ്പെട്ടു

തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്

Published

on

ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഏഴു മരണം. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

Continue Reading

india

ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്‌

Published

on

ഇസ്രായേലിന് അനുകൂലമായ ഇന്ത്യയുടെ നിലപാടിലൂടെ മോദി സർക്കാർ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകർത്തു കളഞ്ഞതായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട യു.എൻ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സമാധാനത്തിനും നീതിക്കും മനുഷ്യന്റെ അന്തസ് ഉയർത്തുന്നതിന് വേണ്ടി ഇന്ത്യ എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് കോൺഗ്രസ് ഓർമിപ്പിച്ചു.

ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് പട്ടിണി കിടന്ന് മരിക്കുന്നത്. അന്താരാഷ്ട്ര സഹായം തന്നെ നിലച്ചു. ഇതൊരു മാനുഷിക ദുരന്തമാണ്. ഇത്തരമൊരു ഘട്ടത്തിൽ ഗസ്സയിലെ വെടിനിർത്തലിന് വേണ്ടി ഇന്ത്യ നിലകൊള്ളണമായിരുന്നു. എന്നാൽ യുദ്ധം, വംശഹത്യ, നീതി എന്നിവയ്ക്കെതിരായ തത്വാധിഷ്ഠിത നിലപാട് ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ എപ്പോഴും ഫലസ്തീനോടൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഒരു നിലപാടിന്റെ ഭാഗമാണ്, അല്ലാതെ തന്ത്രപരമല്ല. എന്നാൽ മഹത്തായ പൈതൃകം ഇന്ന് തകർന്നു തരിപ്പണമായി. ഇന്ത്യ അതിന്റെ തത്വങ്ങളെല്ലാം ഇസ്രായേലിനു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഈ തത്വങ്ങളായിരുന്നു ഒരു കാലത്ത് ലോകത്തിന് തന്നെ വഴികാട്ടിയായിരുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം പ്രാധാന്യമർഹിക്കണമെങ്കിൽ അനീതിക്കെതിരെ ധൈര്യത്തോടെ നിലകൊള്ളുകയാണ് വേണ്ടത്. അക്രമങ്ങളാൽ ഗസ്സ വലയുമ്പോൾ ഇന്ത്യ മൗനം പാലിക്കുന്നത് ശരിയല്ല. പൂർണ്ണ ധൈര്യത്തോടെയും മനസ്സാക്ഷിയോടെയും സംസാരിക്കുന്നവരെ ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് മോദി സർക്കാർ മനസിലാക്കണം”- കോൺഗ്രസ് വ്യക്തമാക്കി.

Continue Reading

india

ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

Published

on

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.

Continue Reading

Trending