മെക്‌സിക്കോയുടെ കിഴക്കന്‍ തീരങ്ങളില്‍ വമ്പിച്ച ഭൂചലനം. ഏകദേശം 32 പേരെങ്കിലും മരണപ്പെട്ടതായിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് പ്രസിഡണ്ടും പറഞ്ഞു.

8.1 വ്യാപ്തിയിലാണ് ഭൂചലനമുണ്ടായിരിക്കുന്നതെന്നാണ് അമേരിക്കയുടെ ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട്. 1985 ല്‍ നടന്ന ഭൂചലനം മാറ്റി നിര്‍ത്തിയാല്‍ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് മെക്‌സിക്കന്‍ അധികൃതര്‍ പറയുന്നത്.

അതേസമയം മെക്‌സിക്കോയുടെ പസഫിക് തീരങ്ങളില്‍ സുനാമിയുടെ തിരമാലകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു മീറ്ററോളം ഉയരത്തിലുള്ള കൂറ്റന്‍ തിരമാലകളാണ് പസഫിക് തീരങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോര്‍ട്ടുണ്ട്.