Connect with us

kerala

കോളജുകള്‍ക്ക് സമയമാറ്റം മുന്നോട്ടുവെച്ച് മന്ത്രി ഡോ.ആര്‍. ബിന്ദു

ശനിയാഴ്ച ദിവസം കൂടി പ്രവൃത്തി ദിവസമാക്കുന്നതും ആലോചിക്കുമെന്ന് മന്ത്രി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളുടെ സമയമാറ്റം മുന്നോട്ടുവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു. രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെയാക്കിയും അധ്യാപകര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുമുള്ള നിര്‍ദേശം മുന്നോട്ടുവെച്ചുമാണ് മന്ത്രി പുതിയ പദ്ധതി അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. ശനിയാഴ്ച ദിവസം കൂടി പ്രവൃത്തി ദിവസമാക്കുന്നതും ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

പുതിയ കരിക്കുലവും സിലബസും വരുമ്പോള്‍ അധ്യാപകരുടെ ജോലി ഭാരത്തെ ബാധിക്കുമോ എന്ന ആശങ്ക വേണ്ട. നിലവിലുള്ള അധ്യാപകരെ ഉള്‍ക്കൊണ്ടുതന്നെ കോഴ്‌സ് കോമ്പിനേഷന്‍ രൂപപ്പെടുത്താനാകും. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ഉപരിപഠനത്തിന് പോകാന്‍ നാലുവര്‍ഷ ബിരുദ കോഴ്‌സ് വേണമെന്നതിനാല്‍ കൂടിയാണ് അതിനുള്ള അവസരം ഒരുക്കുന്നത്. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി കോഴ്‌സുകള്‍ തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നല്‍കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

kerala

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അൻവറിനെതിരെ പരാതി

ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ആണ് പരാതി നല്‍കിയത്.

Published

on

കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസില്‍ പരാതി. ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ആണ് പരാതി നല്‍കിയത്. മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്കാണ് സുരേഷ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്‌തെന്നും തേജോവധം ചെയ്‌തെന്നുമാണ് പരാതി. ഐപിസി 153,504 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു.

ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് ഒപ്പം ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ‘നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്റു കുടുംബത്തിന്റെ ജനറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോള്‍ അന്‍വര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റ് ആണോയെന്ന് സംശയിക്കണമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. കെ സി വേണുഗോപാല്‍ എന്ന ഏഴാം കൂലിയുടെ കയ്യിലാണ് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പി വി അന്‍വര്‍ പരിഹസിച്ചിരുന്നു.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

kerala

കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം; മെഗാ ഷോ നടത്തി സിനിമാതാരങ്ങള്‍

കെപിസിസി കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചലച്ചിത്രതാരം രവീന്ദ്രൻ അണിയിച്ചൊരുക്കി ആലപ്പി അഷ്‌റഫിന്‍റെ സംവിധാനത്തിലാണ് മെഗാ ഷോ അവതരിപ്പിച്ചത്.

Published

on

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം  മെഗാ ഷോ ഒരുക്കി സിനിമാതാരങ്ങളായ രവീന്ദ്രനും ആലപ്പി അഷറഫും. കെപിസിസി കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചലച്ചിത്രതാരം രവീന്ദ്രൻ അണിയിച്ചൊരുക്കി ആലപ്പി അഷ്‌റഫിന്‍റെ സംവിധാനത്തിലാണ് മെഗാ ഷോ അവതരിപ്പിച്ചത്. ആലപ്പുഴ പാര്‍ലമെന്‍റ്   നിയോജകമണ്ഡലത്തിലെ  അരൂർ മുതൽ  കരുനാഗപള്ളി വരെയുള്ള ഏഴ്‌ അസംബ്ലി നിയോജകമണ്ഡലങ്ങളിലാണ് റോസ് ഷോ നടത്തിയത്.

കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ഭരണത്തിൽ ജനങ്ങൾ നേരിടുന്ന ദുരിതങ്ങളാണ് മെഗാ ഷോയുടെ സന്ദേശപ്രമേയങ്ങളെന്ന് ആലപ്പി അഷറഫ്, രവീന്ദ്രൻ , സിനിമാ എക്സിക്യൂട്ടീവ് എ.കബീർ എന്നിവർ പറഞ്ഞു. ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടില്‍ മെഗാഷോയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്‍റ്  അഡ്വക്കേറ്റ് ബി.ബാബു പ്രസാദ് നിര്‍വഹിച്ചു.

കെപിസിസി ജനറൽസെക്രട്ടറി എ.എ.ഷുക്കൂർ, അജയ് തറയില്‍ , നെടുമുടി, ഹരികുമാർ , ടി.ടി.കുരുവിള, ബഷീർ കോയാപറമ്പിൽ, നിസാർ മണ്ണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. സിനിമാതാരം രാജാ സാഹിബ് ഉൾപ്പടെ 40 ലേറെ കലാകാരന്മാരാണ് മെഗാ ഷോയുടെ ഭാഗമായത്.

Continue Reading

Trending