kerala
എല്ലാ സര്വ്വകലാശാലകളിലും ആര്ത്തവ അവധി നടപ്പാക്കാന് നടപടി സ്വീകരിക്കും: മന്ത്രി ആര് ബിന്ദു
കുസാറ്റ് ആര്ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: എല്ലാ സര്വ്വകലാശാലകളിലും ആര്ത്തവ അവധി നടപ്പിലാക്കാന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്വ്വകലാശാലയില് (കുസാറ്റ്) ആര്ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. വിദ്യാര്ത്ഥികള്ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന് 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല് ആര്ത്തവാവധി പരിഗണിച്ച് വിദ്യാര്ത്ഥിനികള്ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്ത്ഥിനികള്ക്ക് നല്കുന്ന ആശ്വാസം ചെറുതാവില്ലെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം
ആര്ത്തവകാലം പലര്ക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളില് പെണ്കുട്ടികള് പ്രത്യേകിച്ച് വിദ്യാര്ത്ഥിനികള് അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
ആര്ത്തവസമയത്ത് വിദ്യാര്ത്ഥിനികള് അനുഭവിക്കുന്ന മാനസിക ശാരീരിക പ്രയാസങ്ങള് കണക്കിലെടുത്ത് എല്ലാ സര്വ്വകലാശാലകളിലും ആര്ത്തവാവധി നടപ്പിലാക്കാന് വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്വ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാര്ത്ഥി യൂണിയന് ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആര്ത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും.
ആദ്യമായാണ് കേരളത്തില് ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാര്ത്ഥികള്ക്ക് ആര്ത്തവാവധി നല്കിയിരിക്കുന്നത്. ഇതിനു മുന്കയ്യെടുത്ത വിദ്യാര്ത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അര്ഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുന്കൈയില് നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവര്ത്തനങ്ങള്ക്ക് യോജിച്ച ഒരു തുടര്ച്ചയുണ്ടാക്കാന് വിദ്യാര്ത്ഥിനേതൃത്വവും സര്വ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതില് ഏറ്റവും സന്തോഷം.
വിദ്യാര്ത്ഥികള്ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന് 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല് ആര്ത്തവാവധി പരിഗണിച്ച് വിദ്യാര്ത്ഥിനികള്ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്ത്ഥിനികള്ക്ക് നല്കുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്പ്പിച്ചിട്ടുമുണ്ട്.
ആര്ത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളില് ഇനി പെണ്കുട്ടികള് വിശ്രമിക്കട്ടെ.
kerala
എല്ഡിഎഫില് ഭിന്നത; കൊച്ചിയില് മുന്നണി പരിപാടി വെവ്വേറെ നടത്തി സിപിഐയും സിപിഎമ്മും
ഇരു പാര്ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം.

കൊച്ചിയില് എല്ഡിഎഫില് ഭിന്നത. എല്ഡിഎഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തില് സംഘടിപ്പിച്ച ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ‘ന്യൂനപക്ഷ വേട്ടക്കെതിരെ പ്രതിഷേധ സദസ്’ കൊച്ചി മണ്ഡലത്തില് വെവ്വേറെ നടത്തി സിപിഐയും സിപഎമ്മും.
ഇരു പാര്ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം. സിപിഎം എല്ഡിഎഫ് ബാനറില് തോപ്പുംപടി പ്യാരി ജങ്ഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല് സിപിഐ തോപ്പുംപടി കെഎസ്ഇബി ഓഫിസിന് സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ട് പരിപാടികളും ഒരേ സമയത്താണ് സംഘടിപ്പിച്ചത്.
india
മതപരിവര്ത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികര്ക്ക് നേരെ ബജ്റംഗ്ദള് പ്രവര്ത്തകരുടെ ആക്രമണം
തങ്ങളുടെ മൊബൈല് തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന് ശ്രമിച്ചതായും അവര് ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര് രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര് പറഞ്ഞു.

ഒഡീഷയില് മതപരിവര്ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്റംഗ്ദള് പ്രവര്ത്തകര് ക്രൂരമായിമര്ദിച്ചു. തന്നെയും സഹവൈദികരെയും മര്ദിച്ചതായും തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തിയതായും മലയാളി വൈദികന് ഫാദര് ലിജോ നിരപ്പേല് പറഞ്ഞു. തങ്ങളുടെ മൊബൈല് തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന് ശ്രമിച്ചതായും അവര് ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര് രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര് പറഞ്ഞു.
രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവര്ത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവര് പറഞ്ഞിട്ട് പോലും കേള്ക്കാന് തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാന് ആഗ്രഹിക്കുന്നില്ല. ബജ്റംഗ്ദള് ശക്തമായ മേഖലയാണ്. പരാതി കൊടുത്താല് അവര് വീണ്ടും ഞങ്ങള്ക്കെതിരെ വരാന് സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കും ഫാദര് ലിജോ നിരപ്പേല് പറഞ്ഞു.
kerala
കൊച്ചിയില് ലഹരിയ്ക്ക് അടിമയായ മകന് അമ്മയെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി
ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില് പിടിയിലായത്.

കൊച്ചിയില് ലഹരിയ്ക്ക് അടിമയായ മകന് അമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില് പിടിയിലായത്. ആലുവ ഈസ്റ്റ് പൊലീസാണ് സംഭവത്തില് കേസെടുത്തിരിക്കുന്നത്. മകന് തുടര്ച്ചയായി അമ്മയെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. മകന് ലഹരിക്കടിമയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
-
india3 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്
-
EDUCATION2 days ago
കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
kerala2 days ago
‘എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തി’; അടൂർ ഉദ്ഘാടകനായ പരിപാടി ബഹിഷ്കരിച്ച് ഡോ. ടി.എസ് ശ്യാംകുമാർ
-
kerala3 days ago
കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള് മരിച്ചു
-
kerala3 days ago
നിര്മാണത്തിലിരുന്ന പാലം തകര്ന്ന് തൊഴിലാളികള് മരിച്ച സംഭവം; ഇന്ന് അന്വേഷണം ആരംഭിക്കും
-
india3 days ago
ജമ്മു കാശ്മീര് മുന് ലഫ്.ഗവര്ണര് സത്യപാല് മാലിക് അന്തരിച്ചു
-
kerala3 days ago
നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
-
Video Stories3 days ago
“മോഹന്ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്