Culture

പ്രളയം വരും, കുറേപ്പേര്‍ മരിക്കും, കുറെ പേര്‍ ജീവിക്കും; വിചിത്രവാദവുമായി മന്ത്രി മണി

By chandrika

September 07, 2018

നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം വരും, കുറേപ്പേര്‍ മരിക്കും, കുറെ പേര്‍ ജീവിക്കും, എന്നാല്‍ ജീവിതയാത്ര തുടരും. പ്രതിപക്ഷം പറയുന്നതു കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലയെന്ന് പ്രളയത്തെക്കുറിച്ച് വിചിത്രവാദവുമായി മന്ത്രി എം.എം.മണി രംഗത്ത്.

ഇടുക്കിയില്‍ ദുരന്തകാരണം കയ്യേറ്റമാണോയെന്ന ചോദ്യത്തിന് ഗ്രഹണസമയത്ത് ഞാഞ്ഞൂലുകള്‍ തലപൊക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇടുക്കി ഡാം തുറക്കുന്നില്ലെന്ന് പറഞ്ഞത് മാധ്യമങ്ങളെ കളിയാക്കാനാണെന്നും മന്ത്രി പറഞ്ഞു.