Connect with us

Culture

പാക് ക്രിക്കറ്റിന്റെ തന്ത്രങ്ങളുടെ തലപ്പത്ത് ഇനി മിസ്ബാ

Published

on


ഇസ്ലാമബാദ്:പാക്കിസ്താന്‍ ക്രിക്കറ്റിലെ അതിശക്തന്‍ ഇനി മിസ്ബാഹുല്‍ ഹഖായിരിക്കും. ദേശീയ ടീമിന്റെമുഖ്യ പരിശീലകനായും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും അദ്ദേഹത്തെ നിയോഗിച്ചു. വഖാര്‍ യൂനസാണ് പുതിയ ബൗളിംഗ് കോച്ച്. ഇന്നലെ ചേര്‍ന്ന പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) യോഗമാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. മുഖ്യ പരിശീലക സ്ഥാനത്തേക്ക് ആദ്യം അപേക്ഷ നല്‍കിയിരുന്നില്ല മിസ്ബാഹ്. പാക്കിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) കളിക്കുന്ന ഇസ്ലാമബാദ് യുനൈറ്റഡ് സംഘത്തിന്റെ മുഖ്യ പരിശീലകനായതിനാല്‍ ദേശീയ നിരയില്‍ അപേക്ഷിക്കാന്‍ അദ്ദേഹം താല്‍പ്പര്യമെടുത്തിരുന്നില്ല. ഒടുവില്‍ പരിശീലക അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന മണിക്കൂറിലാണ് മിസ്ബാഹ് അപേക്ഷ നല്‍കിയത്. ഇതോടെ മൊഹ്‌സിന്‍ ഖാന്‍, ഓസ്‌ട്രേലിയക്കാരന്‍ ഡീന്‍ ജോണ്‍സ് എന്നിവരുടെ അപേക്ഷ പി.സി.ബി തള്ളി.
പാക്കിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തേക്ക് നാടകീയമായി വന്നത് പോലെയാണ് ഇപ്പോല്‍ പരിശീലക സ്ഥാനത്തേക്ക് മിസ്ബാഹ് കടന്നു വന്നിരിക്കുന്നത്. ഒപ്പം മറ്റൊരു വലിയ ജോലിയും അദ്ദേഹത്തിന് നല്‍കി-ചീഫ് സെലക്ടര്‍. ഇത് വരെ ഇന്‍സമാമുല്‍ ഹഖായിരുന്നു മുഖ്യ സെലക്ടര്‍. ആ പദവിയാണ് ഇപ്പോള്‍ മിസ്ബാഹിന് നല്‍കിയിരിക്കുന്നത്. മിസ്ബാഹ് ബാറ്റ്‌സ്മാന്‍ ആയതിനാല്‍ ബാറ്റിംഗ് കോച്ച് ഇല്ല. ബൗളിംഗ് കോച്ചായി വഖാറിനെ കൂടാതെ മുഹമ്മദ് അക്രമാണ് അപേക്ഷിച്ചിരുന്നത്. അദ്ദേഹത്തെ പരിഗണിച്ചില്ല. പരിശീലക രംഗത്ത്് വഖാര്‍ അഞ്ചാം തവണയാണ് ദേശീയ സംഘത്തിനൊപ്പം വരുന്നത്. 2006-07 സീസണില്‍ അദ്ദേഹം ബൗളിംഗ് കോച്ചായിരുന്നു. 2009-10 ല്‍ ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചായി. 2010-11 ല്‍ ഹെഡ് കോച്ചായി, 2014-2016 സീസണിലും മുഖ്യ പരിശീലകനായിരുന്നു. ടി-20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കരാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം ബാക്കി നില്‍ക്കവെ വഖാര്‍ രാജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മിക്കി ആര്‍തര്‍ മുഖ്യ പരിശീലകനായും അസ്ഹര്‍ മഹമൂദ് ബൗളിംഗ് കോച്ചായും വന്നത്. ഈ ലോകകപ്പിന് ശേഷം ഇവരെയും പി.സി.ബി മാറ്റി. സെലക്ഷന്‍ കമ്മിറ്റിയിലേക്ക് മുന്‍ താരങ്ങളായ ഇന്‍ത്തികാബ് ആലം, ബാസിദ് ഖാന്‍ എന്നിവരെയും മുന്‍ ക്രിക്കറ്റ് ഭരണാധികാരികളായ വാസിം ഖാന്‍,ആസാദ് അലിഖാന്‍,സഹീര്‍ഖാന്‍ എന്നിവരെയും ഉള്‍പ്പെടുത്തി.

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending