Connect with us

Video Stories

ഉപഗ്രഹവേധ മിസൈല്‍ 2012 ല്‍ കൈവരിച്ചത്

Published

on

നോട്ടിന്റെ കാര്യത്തില്‍ അവസാന വാക്കായിരുന്ന റിസര്‍വ് ബാങ്ക് പോലും പറയുന്നത് കേള്‍ക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താന്‍പോരിമയും കൊണ്ടാണ് നോട്ടുനിരോധനം നടപ്പാക്കിയത്. കള്ളപ്പണം നോട്ടുകളായല്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് ഉന്നതതല പഠന റിപ്പോര്‍ട്ടുകള്‍ പോലും ബാധകമായിരുന്നില്ല. നോട്ടുകള്‍ അപ്പടി തിരിച്ചുവരില്ലെന്ന് കോറസ് പാടിയ സംഘികളും അല്ലാത്തവരും ഇപ്പോള്‍ മിണ്ടുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തന്റെ അധികാര പ്രമത്തതകൊണ്ട് മരവിപ്പിച്ചുനിര്‍ത്തിയിട്ട് ആളുകള്‍ ഞെട്ടുമ്പോള്‍ ആ ഞെട്ടലില്‍ സന്തോഷിക്കുന്ന ഫാസിസ്റ്റിന്റെ ചിരി കാണാന്‍ അന്നത്തെ വീഡിയോ നെറ്റില്‍ ലഭ്യമാണ്. ‘നിങ്ങളുടെ പോക്കറ്റിലെ നോട്ട് കടലാസായി’ എന്നു പറഞ്ഞ ശേഷമുള്ള ആ ചിരി. അത് നോക്കിയാല്‍ മതി. ഗുജറാത്ത് കലാപത്തിനിടെ രക്ഷിക്കാനായി ഫോണില്‍ വിളിച്ച ആളോട് ‘നിങ്ങളിതുവരെ ചത്തില്ലേ’ എന്നു തിരിച്ചു ചോദിച്ച ആളെപ്പറ്റി വായിച്ച വാര്‍ത്തകള്‍ അവിശ്വസിക്കേണ്ടതില്ല.
2012 ല്‍ ഇന്ത്യ കൈവരിച്ചിരുന്ന കഴിവാണ് ഉപഗ്രഹവേധ മിസൈല്‍. എന്തുകൊണ്ട് ഇതുവരെ പരീക്ഷിച്ചില്ല? സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. എന്തുകൊണ്ട്? ബഹിരാകാശം നമ്മുടെമാത്രം സ്വന്തമല്ല. മാനവരാശിയുടെ ഭാവി തലമുറകള്‍ക്ക്കൂടി അവകാശപ്പെട്ടതാണ്. തകര്‍ക്കുന്ന ഉപഗ്രഹം നൂറുകണക്കിന് കഷണങ്ങളായി ചിതറും. ആ മാലിന്യം കിലോമീറ്ററുകള്‍ ചിതറി തെറിക്കുകയും ഓരോ കഷണങ്ങളും മണിക്കൂറില്‍ 17,000 മൈല്‍ വേഗതയില്‍ സഞ്ചരിക്കുകയും ചെയ്യും. അവ കൂട്ടിയിടിക്കുകയും അതുവഴി ആ മാലിന്യം മറ്റു ഉപഗ്രഹങ്ങളില്‍ ചെന്നിടിച്ചു കേടുപാടുകള്‍ വരുത്തും. തീരെ ചെറിയ കഷണങ്ങള്‍ ആണെങ്കില്‍ റഡാറില്‍ കാണാനാവില്ലത്രേ. നിര്‍ണ്ണായക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളില്‍ ചിലത് ഇതുമൂലം ഉപയോഗശൂന്യമാകാം. എന്നുമാത്രമല്ല, മാലിന്യം കാരണം ചില ഭ്രമണപഥങ്ങള്‍ ശാസ്ത്രലോകത്തിനു തലമുറകളോളം ഉപേക്ഷിക്കേണ്ടിവരും. നാസയുടെ വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. കെസ്ലര്‍ ഇതേപ്പറ്റി പഠിച്ചിട്ടുണ്ട്. നൂറുകണക്കിന് കോടി രൂപ മുടക്കി രാജ്യം വിവര സാങ്കേതിക വിദ്യക്ക് വേണ്ടി വിട്ട ഉപഗ്രഹങ്ങളുടെ പാതകളാണ് ഈ മാലിന്യത്തില്‍ വരിക. നഷ്ടം പ്രവചനാതീതമാണ്. ഇപ്പോള്‍ നടത്തിയ ഉപഗ്രഹവേധത്തില്‍ മാലിന്യം കിലോമീറ്ററുകള്‍ പരക്കാന്‍ സാധ്യതയുണ്ടെന്നും നല്ല ലക്ഷണമല്ല എന്നും ഈ രംഗത്ത് വൈദഗ്ധ്യമുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. ഒരു വര്‍ഷത്തിനകം മാലിന്യങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാമെങ്കിലും, ഇതെന്തോ മാതൃകയായ കാര്യമായി അവതരിപ്പിക്കുന്നത്, മറ്റു രാജ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത് മാനവരാശിയോട് ചെയ്യുന്ന പാതകമാണത്രേ. അതേപ്പറ്റി വൈശാഖന്‍ തമ്പിയെപ്പോലുള്ള വിദഗ്ധര്‍ പറയട്ടെ. ലാഭനഷ്ടങ്ങളെപ്പറ്റി, ഗുണദോഷങ്ങളെപ്പറ്റി എന്ത് പഠനം നടത്തിയിട്ടാണ് ഇപ്പോഴീ ഇലക്ഷന്‍ സ്റ്റണ്ടിനു ഇറങ്ങിയത്? ഏതൊക്കെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം? എന്തായിരുന്നു ആ പ്രോസസ്? അതീ രാജ്യത്തെ ജനത്തെ അറിയിക്കാന്‍ ബാധ്യതയില്ലേ? വനം പരിസ്ഥിതി സംബന്ധിച്ച 39 നിര്‍ണ്ണായക നിയമങ്ങളില്‍ പാര്‍ലമെന്റിനെയോ ജനങ്ങളേയോ അറിയിക്കാതെ വെള്ളം ചേര്‍ത്തത് ഇന്നാട്ടിന്റെ ദീര്‍ഘകാല ഭാവിയെ ഇങ്ങനെയൊക്കെ ദോഷകരമായി ബാധിക്കും? 1,70,000 ഹെക്ടര്‍ വനം ചങ്ങാത്ത മുതലാളിക്ക് ഖനനത്തിന് നല്‍കിയത് എത്ര പേര്‍ക്ക് അറിയാം? ഭരണത്തില്‍ ഇരുന്നവരാരും ഈ രാജ്യവും ഇവിടുത്തെ തലമുറയും നശിക്കുംവിധമുള്ള ദ്രോഹം ആലോചനാരഹിതമായി ഈ രാജ്യത്തോട് ചെയ്തിട്ടില്ല. അവനവന്റെ പെറ്റി തെരഞ്ഞെടുപ്പ് താല്‍പര്യങ്ങള്‍ക്ക്‌വേണ്ടി ഭാവിയെക്കുറിച്ച് ഒരാലോചനയും ഇല്ലാതെ അധികാരം ദുരുപയോഗിക്കുന്ന വരും കൂട്ടാളികളും ഈ രാജ്യത്ത് ഭരണത്തില്‍ എന്നല്ല, പ്രതിപക്ഷത്ത്‌പോലും വരുന്നത് സമാധാനം കാംക്ഷിക്കുന്ന മനുഷ്യര്‍ക്കെല്ലാം അപകടകരമാണ്.

അഡ്വ. ഹരീഷ് വാസുദേവന്‍

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending