More
ഷെഫീക്കിന്, ഡോ. എം.കെ മുനീര്‍ ഇന്നും മന്ത്രി

തൊടുപുഴ: രണ്ടാനമ്മയുടെ ക്രൂരമായ പീഡനത്തിനരയായി തൊടുപുഴ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവുമായ ഡോ. എം.കെ. മുനീറെത്തിയപ്പോള്‍ ഷെഫീക്കിന് എന്തെന്നില്ലാത്ത ആഹ്ലാദം. ദുരിതത്തില്‍ കഴിഞ്ഞ ഷഫീക്കിനെ 2014ല്‍ അന്നത്തെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന ഡോ.എം.കെ മുനീര്‍ നേരിട്ടെത്തി മെഡിക്കല്‍ കോളജ് അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു.
അന്നുമുതല്‍ ഇന്നുവരെ ഷഫീക്കിന്റെ ഓരോ ജന്മദിനത്തിനും മുനീര്‍ കുട്ടിയെ സന്ദര്‍ശിച്ച് പുതു വസ്ത്രങ്ങളും സമ്മാനങ്ങളും നല്‍കി വരുന്നു. ഇപ്പോള്‍ എട്ടു വയസ് പ്രായമുള്ള ഷഫീക്ക് അല്‍ അസ്ഹര്‍ പബ്ലിക്ക് സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
ഷഫീക്കിനോടൊപ്പം പരിചരണത്തിനായി എത്തിയ വാഗമണ്‍ സ്വദേശി രാഗിണിയും മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും കുട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ വേണ്ട സഹായം നല്‍കി കഴിയുകയാണ്. ഷഫീക്കിന്റെയും രാഗിണിയുടേയും മുഴുവന്‍ ചിലവുകളും പരിചരണങ്ങളും വഹിക്കുന്നത് കോളജ് മാനേജ്‌മെന്റാണ്. യു.ഡി.എഫിന്റെ പടയൊരുക്കം ജാഥയുടെ ഉപനായകന്‍ കൂടിയായ ഡോ. എം.കെ. മുനീര്‍ ഇന്നലെ ഇടുക്കി ജില്ലയിലെ തിരക്കിട്ട പരിപാടികള്‍ക്കിടയിലാണ് ഷഫീക്കിനെ കാണാന്‍ ഓടിയെത്തിയത്.ഡോ. മുനീറിനെ കണ്ട ഷഫീക്ക്, മന്ത്രി… മന്ത്രി എന്നു വിളിച്ച് തന്റെ ആഹ്ലാദം പങ്കിടുകയായിരുന്നു. ഡോ. എം.കെ. മുനീറിനെ അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എം. മൂസ ഹാജി , എം.ഡി. അഡ്വ. കെ.എം. മിജാസ്, കോളജ് ഡയറക്ടര്‍ ഡോ. കെ.പി.ഷിയാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.മന്ത്രിയോടൊപ്പം മുസ് ലിം ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി കെ.എച്ച്. അബ്ദുല്‍ ജബ്ബാറും അല്‍ അസ്ഹറിലെത്തിയിരുന്നു.
india
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

kerala
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
kerala
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം
ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
News3 days ago
ഇസ്രാഈല്‍ ഉപരോധത്തിനിടെ ഗസയില്‍ 2 കുട്ടികളടക്കം 9 ഫലസ്തീനികള്‍ പട്ടിണി മൂലം മരിച്ചു
-
kerala2 days ago
മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
-
News2 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍
-
kerala2 days ago
പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍
-
kerala2 days ago
കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു