ലക്‌നോ: രാജ്യം കടുത്ത സാമ്പത്തിക പിന്നോക്കാവസ്ഥയിലേക്ക് പോകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉത്തര്‍പ്രദേശില്‍ കൂറ്റന്‍ പ്രതിമയും ക്ഷേത്രവും ഉയരുന്നു. മീറത്ത് ജില്ലയിലെ സര്‍ധാന മേഖലയിലാണ് മോദിക്ക് ക്ഷേത്രമുയരുന്നത്. 100 അടി ഉയരമുള്ള പ്രതിമയും ഇവിടെ സ്ഥാപിക്കും. 30 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ഭൂമി പൂജയും ശിലാസ്ഥാപനവും ഈ മാസം 23ന് നടക്കുമെന്നാണ് വിവരം. ശിലാസ്ഥാപന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. മോദിയുടെ അനുയായിയും ജലസേന വകുപ്പ് മുന്‍ എഞ്ചിനീയറുമായ ജെ.പി സിങാണ് ക്ഷേത്ര നിര്‍മാണം പ്രഖ്യാപിച്ചത്.