Connect with us

More

സദാചാര ഗുണ്ടായിസത്തിനെതിരെ മോഹന്‍ലാല്‍ ആനിമേഷന്‍ ചിത്രം വൈറല്‍

Published

on

സദാചാര ഗുണ്ടായിസത്തിനെതിരെ മോഹന്‍ലാല്‍ ആനിമേഷന്‍ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഹ്രസ്വ ചിത്രം വൈറല്‍. കപട സദാചാര വാദികള്‍ക്കെതിരെ മോഹന്‍ലാലിന്റെ നരസിംഹം കഥാപാത്രം കിടിലന്‍ ഡയലോഗുകളിലൂടെ ആഞ്ഞടിക്കുന്നതാണ് വീഡിയോ.
ഒരു യുവാവും യുവതിയും ബൈക്കില്‍ സഞ്ചരിക്കവെ പെട്രോള്‍ തീര്‍ന്നു വഴിയില്‍പ്പെടുന്നതാണ് വിഷയം. കൂടെയുള്ളത് തന്റെ സഹോദരിയാണെന്ന് പറഞ്ഞിട്ടും സദാചാര ഗുണ്ടകള്‍ അക്രമിക്കുന്നതാണ് സംഭവം. എന്നാല്‍ സംഭവസ്ഥലത്ത് കൃത്യസമത്തില്‍ ജീപ്പിലെത്തുന്ന മോഹന്‍ലാല്‍ വിഷയത്തില്‍ ഇടപെടുന്നതിലൂടെയാണ് ചിത്രം അവസാനിക്കുന്നത്.
തുടര്‍ന്ന്, കപട സദാചാരം നമ്മള്‍ മലയാളികളുടെ ഒരു പൊതു സൂക്കേടാണെന്നും നല്ല മരുന്ന് കൊടുത്തില്ലെങ്കില്‍ അത് അര്‍ബുദത്തേക്കാള്‍ മാരകമാണെന്നും എന്ന് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഉപദേശവും കൂടിയതാണ് ഹ്രസ്വ ചിത്രം. രണ്ടു മിനുട്ടില്‍ താഴെയുള്ള ചിത്രം ബി.എം.എച്ച് ബോഡി ഗാര്‍ഡ് പരിപാടിയുടെ ഭാഗമായി ചിത്രീകരിച്ചതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയുടെ ഭര്‍ത്താവും മരിച്ചു

ഭാര്യയുടെ കൊലപാതകത്തിനുശേഷം കാണാതായ ഷിനോയെ പിന്നീട് കണ്ടെത്തുന്നത് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്

Published

on

കോട്ടയം: മണ്ണാാര്‍ക്കാട്ടെ പങ്കാളി കൈമാറ്റക്കേസിനെ തുടര്‍ന്ന് പരാതിക്കാരി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിനോ മാത്യുവാണ് മരിച്ചത്. ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

ഭാര്യയുടെ കൊലപാതകത്തിനുശേഷം കാണാതായ ഷിനോയെ പിന്നീട് കണ്ടെത്തുന്നത് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വിഷം കഴിച്ചെന്നു പറഞ്ഞാണ് ഷിനോ ആശുപത്രിയില്‍ എത്തിയത്. ചോദ്യംചെയ്യലില്‍ പോളോണിയ എന്ന വിഷം കഴിച്ചതായാണ് പൊലീസിന് മൊഴി നല്‍കിയത്. വിശദമായ അന്വേഷണത്തില്‍ ഇതൊരു രാസവസ്തുവാണെന്ന് കണ്ടെത്തി. എന്നാലിത് വ്യക്തികള്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയില്ല. ഓണ്‍ലൈന്‍ വഴി വാങ്ങിയെന്നാണ് ഷിനോയുടെ വിശദീകരണം.

Continue Reading

More

തുര്‍ക്കിയില്‍ വീണ്ടും ഉര്‍ദുഗാന്‍; തെരഞ്ഞെടുപ്പില്‍ 52.14% വോട്ട് നേടി

20 വര്‍ഷമായി ഉര്‍ദുഗാനാണ് തുര്‍ക്കി ഭരിക്കുന്നത്

Published

on

തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തയ്യിപ് എര്‍ദൊഗാന്‍ വിജയിച്ചു. 97.94 ശതമാനം വോട്ടെണ്ണിയപ്പോള്‍ 52.15 ശതമാനം വോട്ട് നേടിയാണ് പീപ്പിള്‍സ് അലയന്‍സ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഉര്‍ദുഗാന്‍ തെരെഞ്ഞെടുക്കപ്പെട്ടത്.

20 വര്‍ഷമായി ഉര്‍ദുഗാനാണ് തുര്‍ക്കി ഭരിക്കുന്നത്. 2014 തൊട്ട് ഇതു മൂന്നാം തവണയാണ് അദ്ദേഹം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ഇതിന് മുന്‍പ് 11 വര്‍ഷം തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിരുന്നു. ഇത്തവണ അദ്ദേഹത്തിന് എതിരെ മത്സരിച്ച കമാല്‍ കിലിച്ദാറുലുവിന് 47.86% വോട്ടാണ് ലഭിച്ചത്.

Continue Reading

crime

ഹോട്ടലിലെ കൊല: ഇന്ന് കോഴിക്കോട്ട് തെളിവെടുപ്പ് നടത്തിയേക്കും;ലക്ഷ്യമിട്ടത് 5 ലക്ഷം

ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ചത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം

Published

on

ഹോട്ടലുടമയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ലക്ഷ്യംവച്ചിരുന്നത് ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ. പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ചത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം.

കോഴിക്കോട് ലോഡ്ജ് മുറിയില്‍ ആദ്യം എത്തിയ ഫര്‍ഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലെത്തുന്നത്. പരിചയക്കാരായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു. പെട്ടെന്നു മുറിയിലേക്ക് ആഷിഖ് കയറിവന്നതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാന്‍ മൂവരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്ത്‌നില്‍പ്പ് തുടര്‍പ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും.

സംഭവത്തില്‍ പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരും.

Continue Reading

Trending