india
കാലവർഷം കഴിഞ്ഞു ; അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ്
തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു . അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കാലവർഷം രാജ്യത്ത് നിന്ന് ഇന്ന് പൂർണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെങ്കിലും തുടക്കം ദുർബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു . അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതചുഴി ഒക്ടോബർ 21 ഓടെ മധ്യ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതിനുശേഷം ഒക്ടോബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
india
വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍
കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.
പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്‌കരണത്തില്‍ അധിക രേഖകള്‍ നല്‍കി യോഗ്യത തെളിയിക്കണം.
ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.
india
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.

സൗത്ത് ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പ്രദേശത്ത് ശനിയാഴ്ച രാത്രി ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മുകളിലേക്ക് മദ്യപിച്ച് കാറോടിച്ചയാള്‍ അറസ്റ്റില്‍.
സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.
ജൂലൈ 9 ന് പുലര്‍ച്ചെ 1:45 ഓടെയാണ് സംഭവം. തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. ഉത്സവ് ശേഖര്‍ (40) എന്ന ഡ്രൈവറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഡ്രൈവിങ്ങിനിടെ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു.
40 വയസ്സുള്ള ലാധി, എട്ട് വയസ്സുള്ള മകള്‍ ബിംല, 45 വയസ്സുള്ള ഭര്‍ത്താവ് സബാമി (ചിര്‍മ്മ എന്ന പേര്), 45 വയസ്സുള്ള രാം ചന്ദര്‍, 35 വയസ്സുള്ള ഭാര്യ നാരായണി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാന്‍ സ്വദേശികളാണ്.
പോലീസിന്റെയും ദൃക്സാക്ഷി വിവരണങ്ങളുടെയും പ്രാഥമിക അന്വേഷണത്തില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന ഇരകളുടെ മേല്‍ വെള്ള ഔഡി കാര്‍ ഇടിച്ചുകയറ്റിയതായും ദ്വാരക സ്വദേശിയായ ശേഖറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടിയതായും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
india
തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവം: റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി
തമിഴ്‌നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി.

തമിഴ്‌നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ അപകടത്തിന് കരണമായിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. റയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം ട്രെയിനിന്റെ 75 ശതമാനത്തോളം തീയണക്കാന്‍ സാധിച്ചിട്ടുണ്ട്. 52 ബോഗികളായി ഡീസല്‍ കൊണ്ടുവന്ന ട്രെയ്നിനാണ് തീപിടിത്തമുണ്ടായത്. ഇതില്‍ അഞ്ചു ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഈ റെയില്‍ പാതയില്‍ ട്രെയിന്‍ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5:30 ഓടെയാണ് തീപിടിത്തമുണ്ടായത്.
അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഡീസലിന് തീപിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് അഗ്‌നിശ സേന പറഞ്ഞു. മണാലിയില്‍ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടിച്ചത്. അപകടത്തെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്