മലപ്പുറം: അരീക്കോട് ഉത്സവം കാണാനെത്തിയ യുവാക്കളെ കള്ളന്‍മാരെന്നാരോപിച്ച് സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. മുബഷിര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തടയാനെത്തിയ അഡീഷ്ണല്‍ എസ്.ഐക്കും,സി.പി.ഒക്കും മര്‍ദ്ദനമേറ്റു.

വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ മുബഷിര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഉത്സവം കാണാനെത്തുകയായിരുന്നു. ഇടക്ക് വഴി അന്വേഷിച്ച മുബഷിറിന്റെ വാഹനത്തിന്റെ നമ്പര്‍ ഒരു യുവാവ് പകര്‍ത്തുകയായിരുന്നു. ഇത് വാട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ചായിരുന്നു ആക്രമണം നടത്തിയത്. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചു. അക്രമം തടയാനെത്തിയ എസ്.ഐക്കും സി.പി.ഒക്കും മര്‍ദ്ദനമേറ്റു. സ്റ്റീല്‍ കമ്പികളടക്കമുള്ള മാരകായുധങ്ങളായാണ് ആക്രമിച്ചതെന്ന് മുബഷിര്‍ പറയുന്നു.