തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി യോഗകേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്ത്. കേന്ദ്രത്തിലെ സ്ത്രീകളും കരാട്ടെ അധ്യാപകരും മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പരാതി. രോഗം വന്നാല്‍ പോലും ചികിത്സ നല്‍കാറില്ല, കേന്ദ്രത്തിലെ പീഡനം സഹിക്കാനാവാതെ മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി. മീഡിയാവണിനോടാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനത്തിന് ശേഷം രക്ഷപ്പെട്ട പെണ്‍കുട്ടിയുടെതാണ് വെളിപ്പെടുത്തല്‍.

അവിടെ വെച്ച് ഫോണ്‍ ചെയ്യാന്‍ പോലും അനുമതിയുണ്ടായിരുന്നില്ലെന്നും വല്ലപ്പോഴും ഫോണ്‍ ചെയ്യാന്‍ അനുവാദം കിട്ടിയാല്‍ അടുത്ത് വന്ന് എന്താണ് പറയുന്നതെന്ന് കേട്ട് നില്‍ക്കുകയും കോള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തനിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ട്. കുട്ടികളെ ഷാളുപയോഗിച്ച് കെട്ടിയിട്ടാണ് മര്‍ദിക്കുന്നത്. ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഉറക്കെ പാട്ടുവെച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേ സമയം യോഗാ കേന്ദ്രത്തിനെതിരെ പാരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി.