Connect with us

crime

നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന കേസിൽ അമ്മയെയും ബന്ധുവിനെയും വെറുതെ വിട്ടു

തെളിവുകളുടെ അഭാവത്തിലാണ് നടപടി

Published

on

കോഴിക്കോട്: ബാലുശ്ശേരിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന കേസിൽ അമ്മയെയും കൂട്ടു പ്രതിയായ ബന്ധുവിനെയും വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് ഉത്തരവ്. തെളിവുകളുടെ അഭാവത്തിലാണ് നടപടി.

2018 സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രസവിച്ച് മണിക്കൂറുകൾക്കുളളിൽ നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് കൊലപാതകമെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. ബാലുശേരി സ്വദേശിയായ യുവതിയും ഇവരുടെ ബന്ധവും സുഹൃത്തുമായ യുവാവുമായിരുന്നു കേസിലെ പ്രതികള്‍.

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന ബാലുശ്ശേരി പനങ്ങാട് സ്വദേശിയായ യുവതി ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. യുവതി ഗര്‍ഭിണിയായത് വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. കുഞ്ഞിന് ജന്മം നൽകിയത് പുറത്തറിയാതിരിക്കാന്‍ വീട്ടിൽ വച്ച് പ്രസവിച്ച ശേഷം കൊന്നുകളയാൻ ഇവർ പദ്ധതിയിട്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. സംഭവ ദിവസം വീട്ടിൽ നിന്ന് ബഹളം കേട്ട നാട്ടുകാരാണ് ബാലുശ്ശേരി പൊലീസിൽ വിവരം അറിയിച്ചത്. കുഞ്ഞിന്‍റെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു.

എന്നാൽ തെളിവുകളുടെ അഭാവത്തിൽ കോഴിക്കോട് പോക്സോ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. കൊലക്കുറ്റം, ഗൂഡാലോചന തുടങ്ങി വിവിധ വകുപ്പകൾ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു.

crime

കളിയിക്കാവിളയിൽ ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണത്തിന് പ്രത്യേക സംഘം

കാറിന്റെ മുന്‍സീറ്റില്‍ കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്.

Published

on

കളിയിക്കാവിള ക്വാറി ഉടമ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തി. കരമന സ്വദേശിയായ എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍സീറ്റില്‍ കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കാറില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ദീപുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ കാണാനില്ല. ദീപുവിന്റെ ഫോണും കാണാതായിട്ടുണ്ട്. സിബി വാങ്ങാനായി ദീപു കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കന്യാകുമാരി എസ്പി സുന്ദനവദനത്തിന്റെ നേതൃത്വത്തിലുള്ള ഏഴം?ഗ സംഘം കേസ് അന്വേഷിക്കും.

മുക്കുന്നിമലയിലെ ക്വാറി ഉടമയാണ് ദീപു. ക്വാറി കുറച്ചുനാളായി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ പുറത്ത് നിന്ന് ജെസിബി വാങ്ങുകയും കേരളത്തിലെത്തിച്ച് കച്ചവടം ദീപു ചെയ്തിരുന്നു. കേരള പൊലീസിന്റെ സഹായത്തോടെയാണ് തമിഴ്നാട് പൊലീസ് കേസ് അന്വേഷിക്കുന്നത്. കാറിനുള്ളില്‍ കയറിയത് ദീപു തന്നെ ഡോര്‍ കൊടുത്തയാളാണ്. അതിനാല്‍ തന്നെ പരിചയമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നി?ഗമനം. ഉച്ചക്ക് ശേഷം തന്നെ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

crime

ക്ഷേത്രത്തിന് സമീപം പശുവിന്റെ തല; പ്രദേശത്തെ രണ്ട് ലക്ഷം മുസ്ലിംകളെ കൊല്ലുമെന്ന് ബി.ജെ.പി നേതാവ്

പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു.

Published

on

ക്ഷേത്രത്തിന് സമീപം പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ വധഭീഷണിയുമായി ബി.ജെ.പി നേതാവ്. ഡല്‍ഹിയിലെ സംഗം വിഹാറിലാണ് സംഭവം. 48 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ ഇവിടെയുള്ള എല്ലാ മുസ്‌ലിംകളെയും കൊന്നൊടുക്കുമെന്ന് പൊലീസുകാരോട് ബി.ജെ.പി നേതാവ് പറയുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു.

പശുവിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടിട്ടവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ചിലര്‍ പൊലീസിനെതിരെ കയര്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനിടയിലാണ്, 48 മണിക്കൂറിനുള്ളില്‍ നടപടി എടുത്തില്ലെങ്കില്‍ ഇവിടെയുള്ള 2 ലക്ഷം മുസ്‌ലിംകളെയും കൊല്ലുമെന്ന് ബി.ജെ.പി പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നത്.

ഇദ്ദേഹത്തിനെതിരെ പ്രദേശവാസികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ നിയമനടപടി സ്വീകരിച്ച് വരികയാണ്. ഭീഷണി പ്രസംഗത്തിനെതിരെ തിങ്കളാഴ്ചയാണ് പരാതി ലഭിച്ചത്. അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.

വിഡിയോയില്‍ കാണുന്ന പൊലീസുകാരനോട് ഭീഷണി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിഡിയോയുടെ ആധികാരികതയും ഉറവിടവും പരിശോധിക്കേണ്ടതുണ്ട്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കിയശേഷം കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസിന് മുമ്പാകെ പ്രദേശവാസികളെ വിളിച്ചുകൂട്ടി മുസ്‌ലിംകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികളുടെ പരാതിയില്‍ പറയുന്നുണ്ട്. കലാപം സൃഷ്ടിക്കുന്നതിനെക്കുറിച്ച് അവര്‍ സംസാരിച്ചു. പ്രദേശത്ത് ഭീതിയും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചതിനും ഭീഷണി പ്രസ്താവന നടത്തിയയാള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഭീഷണി പ്രസ്താവന നടത്തിയയാള്‍ ബി.ജെ.പിയുടെ ഷാള്‍ അണിഞ്ഞിരിക്കുന്നത് കാണാം. എന്നാല്‍, ഇയാള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ലെന്നാണ് പൊലീസ് വാദം. കൂടാതെ ബി.ജെ.പിയും ഇയാളെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നു. ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു. തങ്ങള്‍ക്ക് കിട്ടിയ വിവരപ്രകാരം അയാള്‍ ഫരീദാബാദില്‍നിന്നുള്ളയാളാണ്. കുപ്രസിദ്ധിക്ക് വേണ്ടിയാണ് അയാള്‍ സംഗം വിഹാറില്‍ വന്നത്. നിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളെ തങ്ങള്‍ പിന്തുണക്കില്ലെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.

പശുവിനെ കൊന്ന സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പശുവിന്റെ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിലേക്ക് നായ കടിച്ചു കൊണ്ടുവന്നിട്ടതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍നിന്ന് മനസ്സിലാകുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പശുവിനെ കൊന്നത് ആരാണെന്നും എന്തെങ്കിലും കൊള്ളരുതായ്മ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച പ്രതിഷേധം ഉണ്ടായതായും എല്ലാവരും തങ്ങളുടെ സമുദായത്തിനെതിരെ മുദ്രാവാക്യം വിളിച്ചതായും പ്രദേശവാസി ഷനാഉല്‍ ഹഖ് പറഞ്ഞു. പൊലീസ് അധികൃതര്‍ തങ്ങളോട് സംസാരിക്കുകയും പരാതി കേള്‍ക്കുകയും ചെയ്തു. വിഡിയോയിലുള്ള ആളെ അറസ്റ്റ് ചെയ്യു?മെന്നാണ് പ്രതീക്ഷ. അയാള്‍ ഈ നാട്ടുകാരനല്ലെന്നും ഷനാഉല്‍ ഹഖ് പറഞ്ഞു.

പശുവിനെ കൊന്ന സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ സംഘടിച്ചതെന്ന് പ്ര?ദേശവാസി സാഗര്‍ പ്രസാദ് പറഞ്ഞു. നിയമവിരുദ്ധ പശുവിറച്ചി വ്യാപാരം തടയുക മാത്രമാണ് തങ്ങള്‍ക്ക് വേണ്ടത്. പശുവിനെ കൊന്നവര്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യണമെന്നും സാഗര്‍ പ്രസാദ് പറഞ്ഞു.

Continue Reading

crime

ഐഎസ്ആര്‍ഒ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞ് തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ 35കാരി ഹണി ട്രാപ്പിൽ കുടുക്കി

കാസര്‍കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിന് എതിരെ പൊലീസ് കേസെടുത്തു.

Published

on

കാസര്‍കോട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി യുവാക്കളെ മുപ്പത്തിയഞ്ചുകാരി ഹണി ട്രാപ്പില്‍ കുടുക്കിയതായി പരാതി. കാസര്‍കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിന് എതിരെ പൊലീസ് കേസെടുത്തു. ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്

പുല്ലൂര്‍ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവര്‍ക്കും വിവാഹ വാഗ്ദാനം നല്‍കി.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പോലീസുകാരില്‍ പലരും വിവരം മറച്ചു വച്ചു. പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വര്‍ണ്ണമാലയും യുവതി തട്ടിയെടുത്തു. ജയിലിലായ യുവാവില്‍ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരന്‍ തട്ടിയെടുത്തത് 5 ലക്ഷം രൂപയാണ്.

വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതിയ്ക്കെതിരെ മേൽപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Continue Reading

Trending