കോട്ടയം: പാലായില്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് അന്തരിച്ച കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ്. കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലായില്‍ മത്സരിക്കാമെന്ന് മാണിയുടെ മകളായ സാലിയുടെ ഭര്‍ത്താവ് പറഞ്ഞു. സംസ്ഥാന മുന്‍ ലേബര്‍ കമ്മീഷണര്‍ കൂടിയാണ് എംപി ജോസഫ്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും അദ്ദേഹം നിലപാടെടുത്തു.

കെഎം മാണിയെ വ്യക്തിപരമായി ആക്രമിച്ചവരാണ് ഇടതുപക്ഷവും സിപിഎമ്മും. ദേശീയതലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന ഒരുപിടി പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസിനു മാത്രമേ അതില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാകൂ. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് ആ സമയത്തു വിട്ടുപോകുന്നതു ശരിയല്ല- എംപി ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) മാത്രമാണ് ഇടതുപക്ഷത്തെത്തിയതെന്നും വോട്ടുകള്‍ ഇപ്പോഴും അവിടെ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.