ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതുക്കിയ വേതന കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി സ്പിന്നര്‍ ആര്‍.അശ്വിന്‍ എന്നിവര്‍ തിരച്ചടി നേരിട്ടപ്പോള്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ എന്നിവര്‍ നേട്ടമുണ്ടാക്കി.

പതിവില്‍ നിന്നും വ്യത്യസ്തമായി എ പ്ലസ്, എ, ബി, സി എന്നീ ഗ്രേഡുകളിലാണ് കളിക്കാരുടെ വേതന വ്യവസ്ഥ തരംതിരിച്ചിരിക്കുന്നത്. ഇതില്‍ എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍ക്ക് ഒരു വര്‍ഷം ഏഴ് കോടി രൂപയാണ് മിനിമം വേതനമായി ലഭിക്കുമ്പോള്‍. എ ഗ്രേഡിലുളള കളിക്കാര്‍ക്ക് അഞ്ച് കോടി രൂപയും ബി ഗ്രേഡിലുളള കളിക്കാര്‍ക്ക് മൂന്ന് കോടി രൂപയും ലഭിക്കും. സി ഗ്രേഡിലുളള കളിക്കാര്‍ക്കാരുടെ വേദനം ഒരു കോടി രൂപയാണ്.

നായകന്‍ വിരാട് കോഹ്‌ലി , രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ എന്നിവര്‍ക്ക് ക്രിക്കറ്റ് ബോര്‍ഡ് എപ്ലസ് കരാര്‍ നല്‍കിയപ്പോള്‍ ധോണിക്ക് എ ഗ്രേഡിലേക്ക് തള്ളപ്പെട്ടു.

ടെസ്റ്റില്‍ നി്ന്ന് വിരമിച്ചതാണ് ധോണിക്ക് എപ്ലസ് കരാര്‍ നിഷേധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷെമിയെ ഒരു ഗ്രേഡിലും ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ കഴിഞ്ഞ തവണ കരാറിന് പുറത്തായ സുരേഷ് റെയ്‌ന ഇത്തവണ ബിസിസിഐ കരാറിലേക്ക് തിരിച്ചെത്തി.

 

ഗ്രേഡില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍
വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ

എ ഗ്രേഡ്
രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജയ്ക്യ രഹാന, എംഎസ് ധോണി, വൃദ്ധിമാന്‍ സാഹ

ബി ഗ്രേഡ്
കെഎല്‍ രാഹുല്‍, ഉമേശ് യാദവ്, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, ദിനേഷ് കാര്‍ത്തിക്

സി ഗ്രേഡ്
കേദര്‍ ജാദവ്, മനീഷ് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍, സുരേഷ റെയ്‌ന, പാര്‍ത്ഥീവ് പട്ടേല്‍, ജയന്ത് യാദവ്