‘എനിക്കറിയില്ല ഞാന്‍ എന്നാണ് വിരമിക്കുകയെന്ന് എന്നാല്‍ അങ്ങനെ ഒരു ദിവസം ഉണ്ടാകും. അതിന് വേണ്ടി എപ്പോഴും ആഗ്രഹിച്ച് നടക്കുന്നവര്‍ ഇപ്പോള്‍ എനിക്ക് ചുറ്റും കൂടുതലാണ്’, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ക്യാപ്റ്റന്‍ കൂളിന്റെ വാക്കുകളാണിത്.

ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടികൊടുത്ത ധോനിയെ വിമര്‍ശിക്കുന്നവരുടെ തിരക്കാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത്. നിലവില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ധോനിയുടെ ബാറ്റിംങിലെ മെല്ലെപ്പോക്കാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നത്.

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരണവുമായി ബി.സി.സി.ഐ രംഗത്തെത്തിയിട്ടുണ്ട്. ധോനി ഒരു ഇതിഹാസമാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏതൊരു തീരുമാനമെടുക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ വിഷയമല്ലെന്നും ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടത്തെ കുറിച്ചാണെന്നും ബി.സി.സി.ഐ കൂട്ടിച്ചേര്‍ത്തു.