മലപ്പുറം: നീതിക്കായി ജനാധിപത്യ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവരെ ലാത്തി കൊണ്ടും എഫ്.ഐ.ആര്‍ കൊണ്ടും ഒരിക്കലും തടഞ്ഞു നിര്‍ത്താനാവില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു. പാലത്തായി പീഡന കേസ് അട്ടിമറിക്കാന്‍ പ്രതിക്ക് കൂട്ടുനിന്ന പോലീസിന്റെയും സര്‍ക്കാറിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കണ്ണൂരിലെ െ്രെകംബ്രാഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധം മലപ്പുറത്ത് വെച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും പീഡനവീരന്മാര്‍ക്കും ഭരണത്തിന്റെ തണലില്‍ സംരക്ഷണ കവചം ഒരുക്കുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിന് അപമാനണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാസ്‌പോര്‍ട്ട് സേവ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കുന്നുമ്മലില്‍ സമാപിച്ചു. ചടങ്ങില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, വൈസ്പ്രസിഡന്റ് കെ.എം.ഇസ്മായില്‍, സെക്രട്ടറി നവാഫ് കള്ളിയത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍, നസീഫ് ഷെര്‍ഷ്, മണ്ഡലംമുനിസിപ്പല്‍ ഭാരവാഹികളായ ഇര്‍ഷാദ് പാട്ടുപാറ, ലത്തീഫ് പറമ്പന്‍, ആഷിഖ് പള്ളിമുക്ക്, റഹീസ് ആലുങ്ങല്‍, എന്‍.കെ.റിയാസുദ്ധീന്‍, അമീര്‍ തറയില്‍, സല്‍മാന്‍ പാണക്കാട് എന്നിവര്‍ സംബന്ധിച്ചു