കോഴിക്കോട് :’ചേരിതിരിക്കലിനോട് ചേരാനാവില്ല’ എന്ന മുദ്രാവാക്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനായി നടപ്പിലാക്കുന്ന വനിതാ മതിലിനെതിരെ ക്യാമ്പസുകളില്‍ നാളെ എം എസ് എഫ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിഷേധ മതില്‍ സംഘടിപ്പിക്കുമെന്ന് എം എസ് എഫ് സംസ്ഥാന
പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി നവാസ് എന്നിവര്‍ അറിയിച്ചു.
വനിത മതിലില്‍ ന്യൂനപക്ഷ നവോത്ഥാനത്തിന് വില കല്‍പ്പിക്കാത്തതിലും ഒരു മത വിഭാഗത്തിലെ മാത്രം സംഘടനകളെ ക്ഷണിച്ച് സംഘാടക സമിതി രൂപീകരിച്ചും സി.പി സുഗതന്‍ ,വെള്ളാപ്പള്ളി തുടങ്ങിയ വര്‍ഗീയ പരാമര്‍ശം നടത്തിയവരെ നേതൃത്വത്തില്‍ കൊണ്ടുവന്നും നടത്തുന്ന വനിതാ മതില്‍ വര്‍ഗീയ മതിലാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയായ നിഷേധ മതിലില്‍ വിദ്യാര്‍ത്ഥി സമൂഹം അണി നിരക്കണമെന്നു
എം എസ് എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു