വടകര: വടകര മണ്ഡലം പ്രസിഡന്റായി അന്‍സീര്‍ പനോളിയേയും(ഏറാമല) ജനറല്‍ സിക്രട്ടറയായി മന്‍സൂര്‍ ഒഞ്ചിയ(ഒഞ്ചിയം)ത്തേയും തിരഞ്ഞെടുത്തു.സഫീര്‍ കെ.കെ (വടകര) യാണ് ട്രഷറര്‍.മറ്റ് ഭാരവാഹികളായി മുഹമ്മദ് ഹാഷിര്‍ (ഒഞ്ചിയം) റമീസ്.കെ.എം.പി(വടകര)എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും സഈദ്.എന്‍.പി.കെ(ചോറോട്) മുസ്ഥഫ കല്ലാമല (അഴിയൂര്‍) എന്നിവര്‍ ജോയിന്റ് സിക്രട്ടറിമാരായും തിരഞ്ഞടുക്കപ്പെട്ടു.

വിംഗ് കണ്‍വീനര്‍മാരായി ജാബിര്‍ മാങ്ങോട്ട് പാറ (ക്യാമ്പസ്) ഹാഷിം മണോളി (ബാലവേദി) ഹംറാസ് പെരിങ്ങാടി (ഹയര്‍ സെക്കണ്ടറി) എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രികാ ഭവനില്‍ നടന്ന കൗണ്‍സില്‍ യോഗം ജില്ലാ ട്രഷറര്‍ അഫ്‌നാസ് ചോറോട് ഉദ്ഘാടനം ചെയ്തു. എന്‍.കെ ഷിനൂബ് അദ്ധ്യക്ഷത വഹിച്ചു.റിട്ടേണിംഗ് ഓഫീസര്‍ തന്‍വീര്‍.കെ.വി തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.മുനീര്‍ പനങ്ങോട്ട്,അജ്‌നാസ് മുകച്ചേരി, സഫീര്‍ കെ.കെ, ഷംനാസ് കെ.കെ എന്നിവര്‍ സംസാരിച്ചു.അന്‍സീര്‍ പനോളി സ്വാഗതവും മന്‍സൂര്‍ ഒഞ്ചിയം നന്ദിയും പറഞ്ഞു