മുംബൈ: സീരിയല്‍ നടിയെ വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌ന്നെ പരാതിയില്‍ കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ കേസെടുത്തു. നടി നല്‍കിയ പരാതിയിലാണ് വെര്‍സോവ പൊലീസിന്റെ നടപടി.

വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് നഗരത്തിലെ പല പ്രദേശങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. വാഗ്ദാനത്തില്‍നിന്ന് ഡയറക്ടര്‍ പിന്‍മാറിയതിനാലാണ് പരാതിയുമായി നടി പൊലീസിനെ സമീപിച്ചത്.

നടിയും കാസ്റ്റിങ് ഡയറക്ടറും തമ്മില്‍ രണ്ടു വര്‍ഷമായി സൗഹൃദത്തില്‍ ആണെന്ന് പൊലീസ് പറഞ്ഞു. നടിയുടെ പരാതിയില്‍ ബലാത്സംഗ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.