മുംബൈ: മുംബൈ ഭാണ്ഡുപിലെ സണ്‍റൈസ് ആശുപത്രിയിലുണ്ടാ തീപിടുത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. ഡ്രീംസ് മാളിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ സംഭവ സമയത്ത് 70 ല്‍ അധികം കോവിഡ് രോഗികള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 12.30 നാണ് തീപിടുത്തം ഉണ്ടായത്.

കെട്ടിടത്തിലെ ഒന്നാം നിലയിലുണ്ടായ തീപിടുത്തം കോവിഡ് ആശുപത്രി നടക്കുന്ന മൂന്നാം നിലയിലേക്കു വ്യാപിക്കുകയായിരുന്നുവെന്നു അധികൃതര്‍ പറയുന്നു. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അറിയിച്ചു. മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരാശുപത്രി ആദ്യമായി കാണുകയാണന്നും ഗുരുതരമായ സാഹചര്യമാണെന്നും മേയര്‍ പറഞ്ഞു.

14 ഫയര്‍ എഞ്ചിനുകളും 10 ജംബോ വാട്ടര്‍ ടാങ്കുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.