തൃശൂര്‍: സിനിമാ നടന്‍ വേണു നാരായണന്‍ അന്തരിച്ചു. ‘മുന്‍ഷി’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ മുന്‍ഷി വേണു വൃക്കരോഗം ബാധിച്ച് ചാലക്കുടിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ അദ്ദേഹം ചാലക്കുടിയിലെ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്.

കമലിന്റെ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്കെത്തുന്നത്. ‘ഹണീബി 2’ ആണ് അവസാനമായി അഭിനയിച്ച ചിത്രം. തിളക്കം, ഛോട്ടാ മുംബൈ, ആത്മകഥ,ഡാഡികൂള്‍, കഥ പറയുമ്പോള്‍, ഉട്ടോപ്പ്യയിലെ രാജാവ്, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.