തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ആരോപണവുമായി മുരുകനെ ആസ്പത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ രാഹുല്‍. മുരുകന്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് മെഡിസിറ്റി അധികൃതര്‍ വെന്റിലേറ്റര്‍ നിഷേധിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. പോര്‍ട്ടബിള്‍ വെന്റിലേറ്റുണ്ടായിട്ടും അത് ലഭ്യമാക്കിയില്ല. മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നിട്ടും ചികിത്സ നിഷേധിക്കുകയായിരുന്നു.
വെന്റിലേറ്റര്‍ സൗകര്യം ഉറപ്പുവരുത്താനാകുമോയെന്ന് വിളിച്ചു ചോദിച്ചതിനു ശേഷമാണ് അവിടേക്കു കൊണ്ടുപോയത്. എന്നാല്‍ മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് വെന്റിലേറ്ററില്ലെന്ന് അറിയിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.