ചികിത്സ നിഷേധിക്കപ്പെട്ട കാരണത്താല്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തേ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ കോടതി പൊലീസിനോട് ഫയലുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്ടര്‍മാരുടെ അറസ്റ്റിനുളള സാധ്യത പൊലീസ് തേടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. കൊല്ലത്ത് വെച്ചാണ് ചോദ്യം ചെയ്തത്. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചൈയ്യല്‍. വിദഗ്ദ സമിതി റിപ്പോര്‍ട്ട് വേണമെന്ന് സുപ്രീം കോടതി ഉത്തരവാണ് ഡോക്ടര്‍മാരുടെ അറസ്റ്റിന് തടസമായി നില്‍ക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വിദഗ്ധ സമിതി റിപ്പോര്‍ട്ടായി കണക്കാക്കാനാണ് പൊലീസ് നീക്കം.