kerala

സത്യം പറഞ്ഞതിന് കുരുക്ക്; സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തിയ ഡോ. ഹാരിസിനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം

By webdesk17

August 01, 2025

സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തിയ ഡോ. ഹാരിസിനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ വെട്ടിലാക്കുന്ന പുതിയ ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. യൂറോളജി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായെന്ന് ഉപസമിതി കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണത്തില്‍ കാര്യങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസ് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കാണാതായത് ഓസിലോസ്‌കോപ്പ് ഉപകരണമാണ്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം. ശശി തരൂര്‍ എംപിയുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചതാണിത്. യൂറോളജി വകുപ്പില്‍ ചില ഉപകരണങ്ങള്‍ ബോധപൂര്‍വ്വം കേടാക്കി എന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. അടിയന്തര ശസ്ത്രക്രിയ ഉപകരണങ്ങള്‍ പോലുമില്ലാതെ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ മരിച്ചുവീഴുന്ന വിവരം ലോകത്തെ അറിയിച്ച കുറ്റത്തിനാണ് സര്‍ക്കാര്‍ ഹാരിസിനെ വേട്ടയാടുന്നത്.