Connect with us

GULF

മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

മസ്കറ്റ് കെഎംസിസി ഹരിതസാന്ത്വനം കൺവീനർ മുജീബ് കടലുണ്ടി ഉൽഘാടനം ചെയ്തു

Published

on

മസ്കറ്റ് : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. റൂവി കെഎംസിസി ഓഫീസിൽ നടന്ന കോട്ടയം ജില്ലാ കെഎംസിസി ജനറൽ ബോഡി യോഗം മസ്കറ്റ് കെഎംസിസി ഹരിതസാന്ത്വനം കൺവീനർ മുജീബ് കടലുണ്ടി ഉൽഘാടനം ചെയ്തു.

മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ കാഞ്ഞിരപ്പള്ളി ആണ് മുഖ്യ രക്ഷാധികാരി. പ്രസിഡന്റായി മുഹമ്മദ് ഷാ റസാഖ് എരുമേലി, ജനറൽ സെക്രട്ടറിയായി നൈസാം ഹനീഫ് വാഴൂർ, ട്രഷററായി ഫൈസൽ മുഹമ്മദ് വൈക്കം എന്നിവരെയും തിരഞ്ഞെടുത്തു.

അൻസാരി ഖാൻ ചോറ്റി, മുഹമ്മദ് കാബൂസ് ചാമംപതാൽ (വൈസ് പ്രസിഡന്റുമാർ) അജ്മൽ കബീർ ഇടക്കുന്നം, അജ്മൽ കാരുവേലിൽ കങ്ങഴ (സെക്രട്ടറിമാർ)

മുഹമ്മ്ദ് സാലി കോട്ടയം, ഇസ്മാഈൽ കൂട്ടിക്കൽ, കെ ഐ സിയാദ് ഇടക്കുന്നം, അബ്ദുൽ ലത്തീഫ് വാഴൂർ, ഷാനവാസ് എരുമേലി, അഫ്സൽ പാലാ, റമീസ് ഈരാറ്റുപേട്ട എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ.

മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള റിട്ടേർണിംഗ് ഓഫീസറായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ മുഹമ്മദ് ഷാ, മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ ജനറൽ സെക്രട്ടറി റഫീഖ് മണിമല എന്നിവർ ഓൺലൈൻ വഴി ആശംസകൾ നേർന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

വിശ്വ പൗരൻ മമ്പുറം ഫസൽ തങ്ങൾ പ്രകാശനം 8ന് ദമാമിൽ: ഡോ.ഹുസൈൻ രണ്ടത്താണി മുഖ്യാതിഥി

Published

on

അശ്റഫ് ആളത്ത്

ദമാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച
‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ദമാമിൽ.
ഡിസംബർ 8ന് ( വെള്ളിയാഴ്ച ) നടക്കുന്ന പ്രൌഢമായ ചടങ്ങിൽ ഡോ. ഹുസൈൻ രണ്ടത്താണി പ്രകാശനം നിർവഹിക്കും.

18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ കൃതി. ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരി,ഉസ്മാനിയാ സുൽത്താന്റെ മന്ത്രിയായ മലയാളി,
ഹിജാസ് റെയിൽ പാതയുടെ ആശയം നൽകിയ വ്യക്തി, ഒമാനിൽ ദുഫാർ പ്രവിശ്യ ഗവർണർ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ കൂടി യായ മമ്പുറം ഫസൽ തങ്ങൾ.
കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസാധകർ.

പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദാർ അസ് സിഹ്ഹ ഓഡിറ്റോറിയത്തിൽ നടക്കും. മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ആണ് സംഘാടകർ. ഡോ. സിദ്ദീഖ് അഹ് മദ്, അഹ്‌മദ്‌ പുളിക്കൽ ( വല്ല്യാപ്പുക്ക ), കെ. എം. ബഷീർ, ടി. പി. എം. ഫസൽ എന്നിവർ രക്ഷാധികാരികളായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ആലിക്കുട്ടി ഒളവട്ടൂർ കൺവീനറായ സമിതിയിൽമാലിക് മഖ്ബൂൽ ആലു ങ്ങൽ ചെയർമാനും, ,വൈസ് ചെയർമൻ :നാസ് വക്കം, റഹ്‌മാൻ കാരയാട്,ഷെരീഫ് ചോല. ജ കൺവീനർ : ആലിക്കുട്ടി ഒളവട്ടൂർ, കൺവീനർമാർ സാജിദ് ആറാട്ടുപുഴ,ഹബീബ് ഏലം കുളം,മജീദ് കൊടുവള്ളി. പബ്ലിസിറ്റി കമ്മിറ്റിചെയർമാൻ:നജീം ബഷീർ കൺവീനർ :അഷ്‌റഫ്‌ ആളത്ത്,മുഹ്സിൻ മുഹമ്മദ്‌,മുഷ്താഖ് പേങ്ങാട്
റിസപ്‌ഷൻ കമ്മിറ്റി ചെയർമാൻ : ഖിദ്ർ മുഹമ്മദ്‌,കൺവീനർ : മുജീബ് കളത്തിൽ,കബീർ കുണ്ടോട്ടി, ഷാനി സി കെ പയ്യോളി ഫിനാൻസ് കമ്മിറ്റിചെയർമാൻ :പി ടി അലവി കൺവീനർ:ഷബീർ ചാത്തമംഗലം,അഷ്ഫാഖ് പി എ,ഹുസൈൻ എ ആർ നഗർ. ഫുഡ്‌ &റിഫ്രഷ്മെന്റ് കമ്മിറ്റിചെയർമാൻ: നാച്ചു അ,ണ്ടോണ,കൺവീനർ:ഒ പി ഹബീബ്,

അസ്‌ലം കൊളകോടൻ, കരീം വേങ്ങര, സ്റ്റേജ് & സൗണ്ട്,ചെയർമാൻ:
ഉമ്മർ ഓമശ്ശേരി,കൺവീനർ മഹമൂദ് പൂക്കാട്,അമീൻ തിരുവനന്തപുരം
സമദ് കെ പി. തുടങ്ങി്യവരെ തിരഞ്ഞെടുത്തു.

Continue Reading

GULF

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ അവാര്‍ഡ് രാമനുണ്ണിക്ക് സമര്‍പ്പിച്ചു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേരത്തെ അവാര്‍ഡ് ജേതാവിന്റെ പേരുപ്രഖ്യാപനം നടത്തിയത്. സാഹിത്യമേഖലയില്‍ സൗഹൃദ കേരളത്തിന് കെപി രാമനുണ്ണി സ്മ്മാനിച്ച വിവിധ കൃതികളെ ആസ്പദമാക്കിയാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Published

on

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് പത്മശ്രീ എം എ യൂസഫലി സമര്‍പ്പിച്ചു. ഫലകവും പ്രശസ്തി പത്രവും അന്‍പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേരത്തെ അവാര്‍ഡ് ജേതാവിന്റെ പേരുപ്രഖ്യാപനം നടത്തിയത്. സാഹിത്യമേഖലയില്‍ സൗഹൃദ കേരളത്തിന് കെപി രാമനുണ്ണി സ്മ്മാനിച്ച വിവിധ കൃതികളെ ആസ്പദമാക്കിയാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രൗഢഗംഭീര ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.
അബുദാബി ഇസ്ലാമിക് സെന്റര്‍ പ്രഥമ സാഹിത്യ പുരസ്‌കാരം കെ.പി രാമനുണ്ണിക്ക് നല്‍കാനുള്ള തീരുമാനത്തെ യൂസുഫലി അഭിനന്ദിച്ചു. മാനവികതക്കും മതമൈത്രിക്കും വേണ്ടി നിരന്തരം തൂലിക ചലിപ്പിക്കുന്ന എഴുത്തുകാരനാണ് കെ.പി രാമനുണ്ണിയെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണന്‍ മുഹമ്മദ് നബിയെ മുത്തേയെന്നും മുഹമ്മദ് നബി ശ്രീകൃഷ്ണനെ ഇക്കയെന്നും വിളിക്കുന്ന ദൈവത്തിന്റെ പുസ്തകം അദ്ദേഹത്തിന്റെ സൗഹൃദ-സ്‌നേഹ മനസ്സിനെയാണ് വ്യക്തമാക്കുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു. യുഎഇ ഭരണാധികാരികളുടെ നന്മയെയും വിശാല വീക്ഷണത്തെയും നിറഞ്ഞ സദസ്സിനുമുന്നില്‍ യൂസുഫലി തന്റെ പ്രസംഗത്തില്‍ വിശദമായി പറഞ്ഞു. പുണ്യമക്ക, മദീന എന്നിവിടങ്ങളില്‍നിന്നും രാജാവ് സമ്മാനിച്ച ലഭിച്ച അമൂല്യ സമ്മാനങ്ങള്‍ അദ്ദേഹം രാമനുണ്ണിക്ക് തന്റെ വിലമതിക്കാനാവാത്ത ഉപഹാരമായി സമ്മാനിച്ചു.
കൂടാതെ ഒരുലക്ഷത്തിയൊന്ന് രൂപയും നല്‍കി.

അബുദാബി ഇസ്ലാമിക് സെന്ററിന്റെ അത്യന്തം മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച രാമനുണ്ണി, ഈ പുരസ്‌കാരം തന്റെ സാഹിത്യ ജീവിതത്തിലെ സുകൃതമാണെന്ന് പറഞ്ഞു. മലയാളിയുടെ അഭിമാനമായ എം എ യൂസഫലി രക്ഷാധികാരിയായ ഐ.ഐ.സിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. വ്യക്തമായ വീക്ഷണങ്ങളും വ്യത്യസ്ഥതയും വെച്ചുപുലര്‍ത്തുമ്പോഴും സമൂഹത്തിനും സൗഹൃദത്തിനും ഇസ്ലാമിക് സെന്റര്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ അബുദാബി പൊലിസ് ക്യാപ്റ്റന്‍ ഫാദല്‍ സാലഹ്, അബ്ദുല്ല ഫാറൂഖി, ഷുക്കൂര്‍ അലി കല്ലിങ്ങല്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ തങ്ങള്‍ എന്നിവരും പങ്കെടുത്തു.
ട്രഷറർ ഹിദായത്തുല്ല നന്ദി രേഖപ്പെടുത്തി.ഐ.സി ടാലന്റ് ക്ലബ്ബ് അവതരിപ്പിച്ച കലാപരിപാടികളും ഗസല്‍സന്ധ്യയും പരിപാടിയുടെ മാറ്റുകൂട്ടി.

Continue Reading

GULF

ഫെരാരിയിൽ അലങ്കാരമൊരുക്കി വർണാഭമായ ദേശീയ ദിനാഘോഷം, ഇക്കുറിയും ഷഫീഖ് അബ്ദുൽ റഹിമാൻ തന്നെ താരം

ലോകത്തിലെ ഏറ്റവും വേഗത കൂടിയ വാഹനങ്ങളിലൊന്നായ ഫെരാരി എഫ് 8 മൻസൂരി വാഹനം ദേശീയ ചിഹ്നങ്ങളും രാഷ്ട നേതാക്കളുടെ ചിത്രങ്ങളും കൊണ്ടലങ്കരിച്ചാണ് കോഴിക്കോട് സ്വദേശിയും എഎംആർ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടറുമായ ഷഫീഖ് അബ്ദുൽ റഹിമാൻ ശ്രദ്ധ നേടിയത്.

Published

on

ദുബൈ: യുഎഇയുടെ അമ്പത്തി രണ്ടാമത് ദേശീയ ദിനാഘോഷത്തിന് വർണപ്പൊലിമ പകർന്ന് മലയാളി സംരംഭകന്റെ വേറിട്ട പരിപാടികൾ ശ്രദ്ധേയമായി. ലോകത്തിലെ ഏറ്റവും വേഗത കൂടിയ വാഹനങ്ങളിലൊന്നായ ഫെരാരി എഫ് 8 മൻസൂരി വാഹനം ദേശീയ ചിഹ്നങ്ങളും രാഷ്ട നേതാക്കളുടെ ചിത്രങ്ങളും കൊണ്ടലങ്കരിച്ചാണ് കോഴിക്കോട് സ്വദേശിയും എഎംആർ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടറുമായ ഷഫീഖ് അബ്ദുൽ റഹിമാൻ ശ്രദ്ധ നേടിയത്. അതോടൊപ്പം തന്നെ ദുബായിലെ നൂറുകണക്കിന് ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ തൊഴിലാളികൾ താമസിക്കുന്ന അൽ ഖൂസിലെ ദുബൈ ഡവലപ്മെന്റ് ബിൽഡിങ് സമുച്ചയത്തിൽ വർണ ശബളമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി യുഎഇ ദേശീയ ദിനാഘോഷം ആഡംബര വാഹങ്ങൾ അലങ്കരിച്ചും സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ പരിപാടികൾ ഒരുക്കിയും ഷഫീഖ് സ്വന്തമായി ആഘോഷിച്ചു പോരുന്നു.

വികസനക്കുതിപ്പിന്റെ പര്യായമായ യുഎഇയുടെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നത് വലിയ സന്തോഷം പകരുന്ന കാര്യമാണെന്ന് ഷഫീഖ് പറഞ്ഞു. സ്വന്തം രാജ്യത്തെ പോലെ തന്നെ പോറ്റമ്മ രാജ്യമായ യുഎഇയെയും ഹൃദയത്തിൽ ചേർത്ത് വെക്കുന്നത് കൊണ്ടാണ് എല്ലാവർഷവും വ്യത്യസ്തമായ പരിപാടികൾ ഒരുക്കുന്നത്. ഏകദേശം ആറ് കോടി രൂപ വരുന്ന അതിവേഗ വാഹനമായ ഫെറാരി തെരഞ്ഞെടുത്തത് യുഎഇയുടെ കുതിപ്പ് മനസ്സിൽ കൊണ്ടാണെന്നും ഷഫീഖ് പറഞ്ഞു. ഗോൾഡ് ഇലക്ട്രോ പ്ലെയിറ്റഡ് ഫ്ലോറൽ ഡ്രോയിംഗുകൾ കൊണ്ടാണ് വാഹനം അലങ്കരിച്ചിട്ടുള്ളത്. രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് മുതൽ രാഷ്ട്ര ശില്പികളായ ഭരണാധികാരികളുടെ ചിത്രങ്ങൾ ഉൾപ്പെടെ വാഹനത്തിന്റെ ഇരുവശങ്ങളിലുമായിആലേഖനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി
ഷഫീഖ് അബ്ദുറഹ്മാന്റെ വാഹനമാണ് യുഎഇ ദേശീയ ദിനത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നത്.

അൽഖൂസിൽ നടന്ന ആഘോഷ ചടങ്ങിൽ നൂറുക്കണിന് ആളുകൾ പങ്കെടുത്തു. ദുബൈ ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ മുഹമ്മദ് ഈസ മുഹമ്മദ് അൽ സംത്, സാലിഹ് മുഹമ്മദ് അബ്ദുല്ല, പേരോട് അബ്ദുൽ റഹിമാൻ സഖാഫി എന്നിവർ അതിഥികളായി പങ്കെടുത്തു. വിവിധ സ്ഥാപന മേധാവികളെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. പരമ്പരാഗത അറബ് നൃത്തങ്ങളും സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Continue Reading

Trending