Connect with us

india

മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി; വൈവിധ്യമാര്‍ന്ന പരിപാടികള്‍, വിവിധ സംസ്ഥാനങ്ങളില്‍ സെമിനാറുകള്‍

മാര്‍ച്ച് 10ന് ചെന്നൈയില്‍ നടക്കുന്ന മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തന് മുന്നോടിയായി മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും.

Published

on

മലപ്പുറം: മാര്‍ച്ച് 10ന് ചെന്നൈയില്‍ നടക്കുന്ന മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തന് മുന്നോടിയായി മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, അസം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. വര്‍ത്തമാനകാല ഇന്ത്യയിലെ ഫാസിസ്റ്റ് വെല്ലുവിളികളും ജനാധിപത്യ പ്രതിരോധത്തിന്റെ സാധ്യതകളും സെമിനാറുകളില്‍ ചര്‍ച്ചയാകും.

മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ്, ലോയേഴ്‌സ് ഫോറം, കര്‍ഷക സംഘം ദേശീയ ഘടകങ്ങളും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഏഴര പതിറ്റാണ്ടുകാലത്തെ മഹത്തായ അതിജീവന രാഷ്ട്രീയത്തിന്റെ മാതൃകയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ കര്‍മ്മ പരിപാടികള്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീനും ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ മോഡല്‍ ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനും മുസ്ലിം ന്യൂനപക്ഷ ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ പൊതു ശബ്ദമായി രാജ്യമെമ്പാടും മുസ്ലിം ലീഗിനെ ശക്തമാക്കാനുമുള്ള അവസരമായി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയെന്ന് നേതാക്കള്‍ പറഞ്ഞു.

india

ഗുണനപ്പട്ടിക മറന്നുപോയി; ഒന്‍പതുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അധ്യാപകന്‍

കാണ്‍പൂര്‍ പ്രേംനഗറിലെ പ്രൈമറി സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്.

Published

on

ഉത്തര്‍പ്രദേശില്‍ ഗുണന പട്ടിക ചൊല്ലാത്തതിന് അഞ്ചാം ക്ലാസുകാരന്റെ കൈപ്പത്തി ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അധ്യാപകന്റെ ക്രൂരത. കാണ്‍പൂര്‍ പ്രേംനഗറിലെ പ്രൈമറി സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിവന്‍ എന്ന കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അധ്യാപകന്‍ അനുജ് പണ്ടെയാണ് ഈ ക്രൂരത ചെയ്തത്. സ്‌കൂളില്‍ ചില അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അധ്യാപകന്‍. ഇതുവഴി കടന്നുപോയ വിദ്യാര്‍ത്ഥിയോട് ഗുണന പട്ടിക ചൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ സമയം ചൊല്ലാന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ കൈപ്പത്തി മുറിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന സഹപാഠി ഡ്രില്ലിങ് മെഷീന്റെ പ്ലഗ് ഉടനെ തന്നെ വലിച്ചൂരിയത് വലിയ ആശ്വാസമായി.

Continue Reading

india

ആംബുലന്‍സിന്റെ ഇന്ധനം തീര്‍ന്നതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകി; രോഗിക്ക് ദാരുണാന്ത്യം

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Published

on

ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ആംബുലന്‍സിലെ ഇന്ധനം തീര്‍ന്ന് രോഗി ചികിത്സ കിട്ടാതെ മരിച്ചു. മഹാരാഷ്ട്രയിലെ ബന്‍സോരയിലാണ് സംഭവം.

രോഗിയുടെ ബന്ധുക്കള്‍ വാഹനം തള്ളുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ അന്വേഷണം ഏര്‍പ്പെടുത്തുമെന്നും മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്നും സി എച്ച് എം ഓ പറഞ്ഞു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

 

 

Continue Reading

india

സാരിയിലും സല്‍വാറിലും സുന്ദരി,ധരിക്കാതിരുന്നാലും സ്ത്രീകളെ കാണാന്‍ നന്നായിരിക്കും; വിവാദമായി രാംദേവിന്റെ അഭിപ്രായം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് ക്യാമ്പില്‍ പങ്കെടുത്തിരുന്നു.

Published

on

വിവാദമായി യോഗാ ഗുരു രാംദേവിന്റെ അഭിപ്രായപ്രകടനം.സാരിയിലും സല്‍വാറിലും സത്രീകള്‍ സുന്ദരിയായിരിക്കും.
ധരിക്കാതിരുന്നാലും സ്ത്രീകളെ കാണാന്‍ നന്നായിരിക്കും എന്ന പരമാര്‍ശമാണ് വിവാദമായിരിക്കുന്നത്.
താനെയില്‍ യോഗാ ക്യാമ്പില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം ഉണ്ടായത്.

രാംദേവിന്റെ അഭിപ്രായപ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പരാമര്‍ശത്തെ അപലപിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ വീഡിയോ പങ്കുവെച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ രാംദേവ് മാപ്പ് പറയണം, സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.

‘മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യക്ക് മുന്നില്‍ സ്ത്രീകളെ കുറിച്ച് സ്വാമി രാംദേവ് നടത്തിയ പരാമര്‍ശം അപലപനീയമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിച്ചു, ഈ പ്രസ്താവനയ്ക്ക് ബാബാ രാംദേവ്ജി രാജ്യത്തോട് മാപ്പ് പറയണം!’ സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.

 

 

Continue Reading

Trending