Connect with us

main stories

മ്യാന്‍മറില്‍ സൈനിക അട്ടിമറി; ആങ് സാന്‍ സൂചിയും പ്രസിഡന്റും തടങ്കലില്‍

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു.

Published

on

യാങ്കൂണ്‍ (മ്യാന്‍മര്‍): മ്യാന്‍മറില്‍ സൈനിക അട്ടിമറി. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂചി (75) യും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ള മ്യാന്‍മറിലെ പ്രമുഖ നേതാക്കളെയെല്ലാം സൈന്യം തടവിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിനു ശേഷം ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെയാണ് അപ്രതീക്ഷിത നീക്കം. മ്യാന്‍മറില്‍ ആഭ്യന്തരമായി പട്ടാളം ഭരണം ഏറ്റെടുക്കുന്നതായാണ് സൂചന. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ പിടിയിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞ നവംബര്‍ 8 ന് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൈന്യം. തിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് സൈന്യത്തിന്റെ നിലപാട്. അര നൂറ്റാണ്ട് നിന്ന പട്ടാളഭരണത്തിനു ശേഷം രാജ്യത്ത് നടന്ന രണ്ടാമത് പൊതുതിരഞ്ഞെടുപ്പിന് ജനകീയ പിന്തുണ വര്‍ധിച്ചതാണ് സൈനിക അട്ടിമറിയിലേക്ക് വഴിവച്ചതെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ആരോപണം. 50 വര്‍ഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എന്‍എല്‍ഡി അധികാരത്തിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘കേരളത്തിനെതിരായ ബിജെപി ക്യാമ്പയിന് മുഖ്യമന്ത്രി ആയുധം കൊടുത്തു’- പി കെ കുഞ്ഞാലിക്കുട്ടി

‘മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമാക്കാനുള്ള ശ്രമവും ഗൂഢാലോചനയുടെ ഭാഗമാണ്.’

Published

on

ഹിന്ദുവിൽ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖത്തിലൂടെ കേരളത്തിനെതിരായ ബി.ജെ.പി ക്യാമ്പയിന് മുഖ്യമന്ത്രി ആയുധം കൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ ഭരിക്കുന്ന ഈ കേരളത്തിന്റെ മണ്ണ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് ചെയ്യുന്ന സ്ഥലമാണ് എന്ന ബി.ജെ.പി ക്യാമ്പയിൻ മുഖ്യമന്ത്രിയുടെ പേരിൽ കൊടുത്തവർക്കെതിരെ നിങ്ങൾ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. യോഗി ആദിത്യനാഥിന്റെ വാക്കുകളാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. ദേശവിരുദ്ധതയുടെ പേര് പറഞ്ഞ് പ്രത്യേക സമുദായത്തെ ചാപ്പ കുത്തുന്നതിനെതിരെയുള്ള പ്രമേയം ഇന്ത്യ മുന്നണിയിൽ ഡ്രാഫ്റ്റ് ചെയ്തത് സീതാറാം യെച്ചൂരിയാണ്. എന്നിട്ടെന്തേ ഇപ്പോൾ ഇങ്ങനെ എന്നാണ് ഞങ്ങളുടെ ചോദ്യം.

മുഖ്യമന്ത്രിയുടെ വാക്കുകൾ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഈ ആയുധം ബി.ജെ.പി ഇന്ത്യയൊട്ടാകെ ഉപയോഗിക്കും. വലിയ ഗൗരവമുള്ള ഈ വിഷയത്തെയാണ് സർക്കാർ ലാഘവത്തോടെ കാണുന്നത്. മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമാക്കാനുള്ള ശ്രമവും ഗൂഢാലോചനയുടെ ഭാഗമാണ്. ഞങ്ങളിത് പറഞ്ഞപ്പോൾ ആരും പരിഗണിച്ചിട്ടില്ല. ഇപ്പോൾ ഭരണപക്ഷ എം.എൽ.എക്ക് തന്നെ ഇക്കാര്യം പറയേണ്ടി വന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

കോഴിക്കോട് കെഎസ്ആര്‍ടിസി പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

ആരാണ് മരിച്ചത് എന്നുള്ളതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Published

on

കോഴിക്കോട് കെഎസ്ആര്‍ടിസി പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് സ്ത്രീകളാണ് മരിച്ചത്. ആരാണ് മരിച്ചത് എന്നുള്ളതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവമ്പാടിയിലെയും ഓമശേരിയിലെയും സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ മുഴുവന്‍ പേരെയും ബസില്‍ നിന്ന് പുറത്തെത്തിച്ചതായാണ് വിവരം. അതേസമയം പുഴയില്‍ നിന്ന് ബസ് പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആനക്കാംപൊയില്‍ ഭാഗത്ത് നിന്നുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി സിഎംഡിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബസിന്റെ നിയന്ത്രണം നഷ്ടമായതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

പുഴയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരുന്നുണ്ട്. ക്രെയിനുപയോഗിച്ച് ബസ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

 

Continue Reading

kerala

യുഡിവൈഎഫ് നിയമസഭ മാര്‍ച്ച്; സംസ്ഥാന നേതാക്കള്‍ അറസ്റ്റില്‍

നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യുഡിവൈഎഫ് റോഡ് ഉപരോധിച്ചു.

Published

on

യുഡിവൈഎഫ് സംസ്ഥാന ചെയര്‍മാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കണ്‍വീനര്‍ പി. കെ ഫിറോസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷിബിന, യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ല പ്രസിഡന്റ് റിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യുഡിവൈഎഫ് റോഡ് ഉപരോധിച്ചു. തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, ഫാത്തിമ തെഹ്ലിയ, യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ആര്‍. വൈ. എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

Continue Reading

Trending