ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനായി സ്വന്തം അമ്മയെ പോലും വരി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിലവിലെ സാഹചര്യമറിയാന്‍ അമ്മയെ വരിനിര്‍ത്തിയിട്ട് കാര്യമില്ല. സ്വയം വരിനിന്ന് വേണം ഇത് മനസിലാക്കേണ്ടതെന്നും കെജ്‌രിവാള്‍.

മോദിക്കെതിരെ ട്വിറ്ററിലാണ് കെജ്‌രിവാള്‍ ആരോപണവുമായി രംഗത്തെത്തിയത്.

എന്റെ വീട്ടിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെങ്കില്‍ ഞാന്‍ ക്യൂവില്‍ നില്‍ക്കുമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.. ഒരിക്കലും അമ്മയെ ക്ഒരിക്കലും അമ്മയെ ക്യൂവില്‍ നിര്‍ത്തില്ലായിരുന്നെന്നും കേജ്!രിവാള്‍ പറ!ഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കില്‍ മോദിയുടെ അമ്മ ഹീരാബെന്‍ മോദി അസാധു നോട്ടുകള്‍ മാറാനെത്തിയിരുന്നു