ന്യൂഡല്‍ഹി: ഇന്ധനവിലവര്‍ധനയില്‍ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടി നല്‍കിക്കൊണ്ട് പാചകവാതക വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.