ഇടുക്കി: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ കെ.എ സാബുവും സിപിഒ സജീവുമാണ് അറസ്റ്റിലായത്. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടിട്ട് പോലും കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ എസ്‌ഐയും സംഘവും കോടതിയില്‍ ഹാജരാക്കായില്ലെന്ന് െ്രെകംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം സ്‌റ്റേഷനില്‍ വച്ച് രാജ്കുമാര്‍ ക്രൂരമായ കസ്റ്റഡി മരണത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുന്ന ദൃക്‌സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാറിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദിവസങ്ങളോളം രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ന്യൂമോണിയ ബാധയുണ്ടായതെന്ന നിഗമനത്തിലാണ് െ്രെകംബ്രാഞ്ച് ഇപ്പോള്‍ ഉള്ളത്.