അങ്കമാലി: ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അകമ്പടി വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്. മനക്കാപ്പടി സ്വദേശി നാരായണനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ അങ്കമാലിയിലെ ഒരു സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാരായണനെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.