തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ക്ക് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഡിസ്റ്റിലറിയും മൂന്ന് ബ്രൂവറിയും അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കഴിഞ്ഞ 17 വര്‍ഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയില്‍ ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് കിന്‍ഫ്രയുടെ 10 ഏക്കര്‍ ഭൂമി വിട്ടു നല്‍കിയതായും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. മദ്യക്കച്ചവടത്തിലൂടെ സി.പി.എമ്മും മന്ത്രിമാരും കോടികളാണ് ഉണ്ടാക്കുന്നത്. പുതിയ ബ്രൂവറി അനുവദിച്ചതില്‍ പാര്‍ട്ടിക്ക് എത്ര രൂപ കിട്ടിയെന്ന് വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.