Connect with us

india

ഭാര്യയുമായി വഴക്കിട്ടു; നാല് മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റില്‍

വഴക്കിട്ടതിനെ തുടര്‍ന്ന് ഭാര്യയെ ഇയാള്‍ വീട്ടില്‍ കൊണ്ടാക്കിയിരുന്നു.

Published

on

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് നാല് മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്.യുപിയിലെ കസ്ഗഞ്ച് ജില്ലയിലെ ഷെയ്ഖുപൂര്‍ ഹുണ്ടയിലാണ് സംഭവം.കനാലില്‍ വീണ 12 വയസുകാരി രണ്ടു സഹോദരങ്ങളെ രക്ഷിച്ചു. അഞ്ചുവയസുള്ള കുട്ടിയെ ഇനിയും കണ്ടെത്താനായില്ല. 30 അടി ഉയരമുള്ള പാലത്തില്‍ നിന്നാണ് കുഞ്ഞുങ്ങളെ കനാലിലേക്ക് എറിഞ്ഞത്. സംഭവത്തില്‍പുഷ്‌പേന്ദ്ര കുമാര്‍ എന്ന 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിട്ടതിനെ തുടര്‍ന്ന് ഭാര്യയെ ഇയാള്‍ വീട്ടില്‍ കൊണ്ടാക്കിയിരുന്നു.

തുടര്‍ന്ന് തിരിച്ചെത്തിയ പുഷ്‌പേന്ദ്ര കുമാര്‍ അടുത്തുള്ള ദേവാലയത്തിലെ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് മക്കളെ കൂടെക്കൂട്ടിയത്. ദേവാലയത്തിലേക്കുള്ള യാത്രമധ്യേ പാലത്തില്‍ നിന്നാണ് 13,12,എട്ട്,അഞ്ച് വയസുള്ള മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞത്.വെള്ളത്തില്‍ വീണ 12 കാരിയായ പെണ്‍കുട്ടി കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. പിന്നീട് അനുജത്തിയെയും അനിയനെയും രക്ഷപ്പെടുത്തി. ഇതുകണ്ട നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇളയ കുട്ടി അപ്പോഴേക്കും ഒഴുകിപ്പോയിരുന്നു. ഇളയ കുട്ടിയെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരെ വിന്യസിച്ചിട്ടുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

india

മാനനഷ്ടക്കേസില്‍ രാഹുലിന് 2 വര്‍ഷം തടവുശിക്ഷ; ജാമ്യം അനുവദിച്ചു

2019 ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനിടയാക്കിയത്.

Published

on

ഗുജറാത്തിലെ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ ശിക്ഷ. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യവും കോടതി അനുവദിച്ചു.

2019 ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനിടയാക്കിയത്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണ് ഉള്ളത് എന്നായിരുന്നു ആ പരാമര്‍ശം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ലളിത് മോദി തുടങ്ങിയവരെ പരാമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

Continue Reading

Trending