തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടി. മുണ്ടന്‍മുടി കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (51), ഭാര്യ സുശീല (50), മകള്‍ ആശാ കൃഷ്ണന്‍ (23), മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കൊലപ്പെടുത്തിയത്.

മൂന്ന് ദിവസമായി വീട്ടില്‍ ആരേയും കാണാതായതോടെ അയല്‍വാസികള്‍ അന്വേഷിച്ചു ചെല്ലുകയായിരുന്നു. അപ്പോഴാണ് വീടിന്റെ ഭിത്തിയിലും തറയിലുമായി നിറയെ രക്തക്കറ കണ്ടത്. വീടിന് പിന്നില്‍ മണ്ണിട്ട് മൂടിയ നിലയില്‍ ഒരു കുഴിയും കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി കുഴി മാന്തി പരിശോധിച്ചതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് പരിശോധന തുടരുകയാണ്. മൃതദേഹങ്ങളില്‍ ആഴത്തില്‍ മുറിവുകളുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.