Connect with us

News

കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി.

Published

on

തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി. ഭോപ്പാലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകന്‍ പ്രീയാനന്ദ ദാസ് (4) എന്നിവരെ വീട്ടില്‍ നിന്നും കാണാതായത്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും കുഞ്ഞിനേയും കണ്ടെത്തിയത്.
ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചു. ഓണ്‍ലൈനില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇവരെ അസാമിലേക്ക് വിട്ടു. തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് പൂനം ചന്ദ്രബോസ്.

ഈ മാസം 13 -ാം തീയതി അസമിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റൂമിയും കുഞ്ഞും വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇരുവരും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചന്ദ്രബോസ് പൊലീസിനോട് പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഫോര്‍ട്ട് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending