ന്യൂഡല്‍ഹി:ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാകസിന്‍ സെപ്റ്റംബറോടെ ആരംഭിക്കാനകുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ്
ഗുലേറിയ. കുട്ടികള്‍ക്കായുള്ള ഫൈസര്‍ ,സൈഡസ് തുടങ്ങിയ വാകസിന്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫൈസര്‍ ,സൈഡസ് തുടങ്ങിയ വാകസിനുകള്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കാത്തിരിക്കുന്നു.ചില വാക്‌സിനുകള്‍ ട്രയില്‍ നടന്നുകൊണ്ടിരിക്കുന്നു.

വരുന്ന സെപ്റ്റംബറോടെ കുട്ടികള്‍ക്കുള്ള വാകസിന്‍ അനുമതി ലഭിക്കുന്ന മുറ ആരംഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു എന്നാല്‍ ഇതില്‍ സര്‍ക്കാറിന്റെ ഭാഗാത്ത് നിന്നും ഔദ്യാഗിക തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.