Connect with us

india

ജപ്പാനും ദക്ഷിണ കൊറിയക്കും ഇടയില്‍ ചരക്ക് കപ്പല്‍ മുങ്ങി; എട്ട് ജീവനക്കാരെ കാണാതായി

രക്ഷപ്പെട്ട 11 പേര്‍ അബോധാവസ്ഥയിലാണെന്നും ജീവനക്കാരെ ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ നാഗസാക്കിയിലേക്ക് കൊണ്ടുപോയതായും സേന അറിയിച്ചു

Published

on

ടോക്കിയോ: ജപ്പാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങള്‍ക്കിടയില്‍ ചരക്ക് കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് എട്ട് ജീവനക്കാരെ കാണാതായി. 14 പേരെ ജപ്പാന്‍റെയും ദക്ഷിണ കൊറിയയുടെയും തീരസംരക്ഷണസേനകള്‍ രക്ഷപ്പെടുത്തി. എട്ട് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നതായി ജാപ്പനീസ് തീരസംരക്ഷണസേന അറിയിച്ചു.

രക്ഷപ്പെട്ട 11 പേര്‍ അബോധാവസ്ഥയിലാണെന്നും ജീവനക്കാരെ ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ നാഗസാക്കിയിലേക്ക് കൊണ്ടുപോയതായും സേന അറിയിച്ചു. ജീവനക്കാരെ രക്ഷിക്കാന്‍ പ്രദേശത്തുണ്ടായിരുന്ന മൂന്ന് സ്വകാര്യ കപ്പലുകളാണ് സഹായിച്ചത്. ജാപ്പനീസ് തീരസംരക്ഷണസേനയുടെ വിമാനവും രണ്ട് കപ്പലുകളും സംഭവസ്ഥലത്തെത്തി. കൂടുതല്‍ ജാപ്പനീസ്, ദക്ഷിണ കൊറിയന്‍ കപ്പലുകള്‍ അപകട സ്ഥലത്തേക്കുള്ള യാത്രയിലാണെന്ന് അധികൃതര്‍ പറഞ്ഞു. കപ്പല്‍ ജീവനക്കാരില്‍ 14 ചൈനീസ് പൗരന്മാരും മ്യാന്‍മറില്‍ നിന്നുള്ള എട്ട് പേരും ഉണ്ടായിരുന്നതായി ജാപ്പനീസ് തീരസംരക്ഷണ സേന അറിയിച്ചു.

india

തെരഞ്ഞെടുപ്പ്; മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം; പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു

മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

Published

on

മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Continue Reading

india

‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Continue Reading

india

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം; ബി.ജെ.പി സ്ഥാനാർഥി വിവാദത്തിൽ, വിഡിയോ

ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്.

Published

on

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച ബി.ജെ.പി നേതാവിന്റെ നടപടി വിവാദത്തില്‍. ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്. ബുധനാഴ്ച നടന്ന രാമനവമി ഘോഷയാത്രക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.

വിഡിയോയില്‍ മാധവി കൈകള്‍ മടക്കി മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന രീതിയിലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. വെള്ളത്തുണി കൊണ്ട് മറച്ച പള്ളിക്ക് നേരെയായിരുന്നു അവര്‍ പ്രതീകാത്മകമായി അമ്പെയ്തത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി.

പ്രകോപിപ്പിക്കുന്ന നീക്കങ്ങളാണ് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ഉവൈസി പറഞ്ഞു. എനിക്ക് പറയാനുള്ളത് ഇവിടത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ കണ്ടില്ലേ.

ഇതിനെതിരായി വേണം നിങ്ങള്‍ വോട്ട് ചെയ്യാന്‍. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഇതാണോ മോദിയുടെ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനമെന്ന നയമെന്നും ഉവൈസി ചോദിച്ചു.

Continue Reading

Trending