തിരുവനന്തപുരം: വദേശത്തേക്ക് പോകുന്നവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും, തീയ്യതിയും കൂട്ടി ചേര്‍ക്കും.വിദേശ രാജ്യങ്ങളില്‍ വാക്‌സിന്റെ ബാച്ച് നമ്പറും തീയ്യതിയും ചോദിക്കുന്ന സാഹചര്യത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഈ വിവരങ്ങള്‍ കൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

ഇതിനായി ഹെല്‍ത്ത് പോര്‍ട്ടലില്‍ മാറ്റം വരുത്തും. അടുത്ത ദിവസം തന്നെ പുതിയ തരം സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.പുതിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ https://covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പുതിയ സര്‍ട്ടിഫക്കറ്റിന് അപേക്ഷിക്കാം.