ന്യൂഡല്‍ഹി: കടല്‍ക്കൊല കേസ് അവസാനിപ്പിക്കണം എന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യത്തില്‍ സുപ്രീം
കോടതി ചൊവ്വാഴ്ച ഉത്തരവിറക്കും. നാവികരെ ഇറ്റലിയില്‍ നിയമനടപടികള്‍ തുടരുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

കേസ് അവസാനിപ്പിക്കുന്നതിനായി ഇറ്റലി 10 കോടി രൂപ കൈമാറിയതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്രമിനല്‍ കേസുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് മുന്നില്‍ വെച്ചത്.

ഇറ്റലി നല്‍കിയ തുക വിതരണം ചെയ്യാന്‍ ഹൈക്കോടതിയെ ചുമതലപ്പടുത്തണമെന്ന മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ ആവശ്യവും കോടതി പരിഗണിക്കും