തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 9 വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് ജൂണ്‍ 9 വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും, നിര്‍മ്മണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 ന് പ്രവര്‍ത്തനം ആരംഭിക്കും.

യാത്ര പാസ് ഉള്ളവര്‍ക്ക സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് നിയന്ത്രണമില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.