തിരുവനന്തപുരം: വിക്ടേഴസ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ തിങ്കളാാഴ്ച മുതല്‍ ആരംഭിക്കും.ഈ ആഴ്ചയോടെ ട്രയില്‍ ക്ലാസുകള്‍ പൂര്‍ത്തിയായിരുന്നു.വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനുള്ള ജി-സ്വീറ്റ് സംവിധാനം അടുത്തമാസം ആരംഭിക്കും.

എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഫോണും ഇന്റര്‍നെറ്റ് സൗകര്യവും പൂര്‍ണ്ണമായി ഉറപ്പാക്കാന്‍ സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ വലിയ ആശങ്കയാണ് ഉയരുന്നത്.