തിരുവനന്തപുരം : കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് 16 കഴിഞ്ഞും ലോക് ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. ഇന്നും നാളെയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കണക്കുകള്‍ കൂടി പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. ലോക് ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ ശുപാര്‍ശ. സംസ്ഥാനം അടച്ചിടുന്നത് സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലാക്കും അത ുകൊണ്ടുതന്നെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നിലവില്‍ നാലു ലക്ഷത്തില്‍ പരം സജീവ കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.