Connect with us

kerala

ഞായറാഴ്ച മലപ്പുറത്ത് കടുത്ത നിയന്ത്രണം

Published

on

മലപ്പുറം: സംസ്ഥാന ശരാശരിയേക്കാള്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലപ്പുത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണ്‍ ഉത്തരവിറക്കി. അവശ്യവസ്തുക്കള്‍
വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല.

പത്രം,പാല്‍ ആരോഗ്യ അനുബന്ധ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ ,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴികെ ഒന്നിനും
ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ലെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

 

kerala

കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടിലെ എട്ട് കോടി കൂടി നഷ്ടപ്പെട്ടതായി പരാതി

പിഎന്‍ബിയുടെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജില്‍ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്.

Published

on

കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്നും എട്ടു കോടി രൂപ കൂടി നഷ്ടപ്പെട്ടതായി പരാതി. ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. പിഎന്‍ബിയുടെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജില്‍ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്. എന്നാല്‍ പരിശോധന തുടരുന്നതിനിടെ എട്ട് കോടിയോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി.

നേരത്തേ തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചു നല്‍കിയിരുന്നു. റെയില്‍വേ ലിങ്ക് റോഡ് ബ്രാഞ്ചിലെ മാനേജറായിരുന്ന റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ 2.83 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ച് നല്‍കിയത്. ബാങ്കിന്റെ സ്വന്തം ഫണ്ടില്‍ നിന്നായിരുന്നു പണം നല്‍കിയത്.

റിജിലിനായുള്ള അന്വേഷണം നടക്കുകയാണ്. രണ്ടരക്കോടിയിലേറെ പണം ഫണ്ടില്‍ നിന്ന് നഷ്ടമായിട്ടും മാസങ്ങള്‍ക്ക് ശേഷമാണ് കോര്‍പ്പറേഷന്‍ തിരിച്ചറിഞ്ഞത്. രേഖകള്‍ പലതും സൂക്ഷിച്ചിരുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Continue Reading

kerala

സര്‍ക്കാരിനെ വിരട്ടാമെന്ന് കരുതേണ്ട; വികസനം തടയാനാവില്ലെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: വിഴിഞ്ഞം പ്രതിഷേധത്തില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വിഴിഞ്ഞത്ത് നടന്നത് സര്‍ക്കാരിനെതിരെയുള്ള നീക്കമല്ലെന്നും നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള ശ്രമമാണെന്നും കൂട്ടിച്ചേര്‍ത്തു. ഏത് വേഷത്തില്‍വന്നാലും സമ്മതിക്കാനാവില്ലെന്ന് മനസിലാക്കാനും മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തിന് തടസമുണ്ടാക്കുന്ന നിക്ഷിപ്ത ശക്തികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം കൂടി ഒത്തുകൂടുകയാണ്. ഇത് സര്‍ക്കാരിനെതിരായ പ്രക്ഷോഭമാണെന്ന് തെറ്റിധരിക്കേണ്ട. നാടിന്റെ മുന്നോട്ടു പോക്കിനെ തടയാന്‍ നോക്കുകയാണ്. ശാന്തിയും സമാധാനാവുമുള്ള നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.’ മുഖ്യമന്ത്രി ആരോപിച്ചു.

Continue Reading

kerala

ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി; ജഡ്ജി ഹണി എം.വര്‍ഗീസ്

പഴി കേള്‍ക്കുമെന്ന ഭീതിയിലാണ് പല പ്രോസിക്യൂട്ടര്‍മാരുമെന്ന് ഹണി എം.വര്‍ഗീസ് പറഞ്ഞു

Published

on

കൊച്ചി: പോലീസ് കൊണ്ടുവരുന്ന കേസില്‍ എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം.വര്‍ഗീസ്. പ്രോസിക്യൂട്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും നിയമവിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം സമൂഹത്തോടാണെന്നും ഇക്കാര്യം സുപ്രീംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹണി എം.വര്‍ഗീസ് പറഞ്ഞു.

പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കാന്‍ തയ്യാറാകണം. അത്തരത്തില്‍ ജാമ്യം നല്‍കുന്നതിനുള്ള ഇടപെടലുകള്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടാകണം. എന്നാല്‍ അങ്ങനെ ചെയ്താല്‍ പഴി കേള്‍ക്കുമെന്ന ഭീതിയിലാണ് പല പ്രോസിക്യൂട്ടര്‍മാരുമെന്ന് ഹണി എം.വര്‍ഗീസ് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്.

Continue Reading

Trending