മലപ്പുറം:  ട്രിപ്പില്‍  ലോക് ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക.

കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ല ദുരന്തനിവാരണ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.