Connect with us

india

സ്‌നേഹകരങ്ങളാല്‍ എം.എസ്.എഫ് ; ബ്ലാങ്കറ്റ് വിതരണം നടത്തി

ഒരു മാസക്കാലം നീണ്ടുനിന്ന ക്യാംപയിന്റെ ഭാഗമായി സമാഹരിച്ച എഴുപതോളം ബ്ലാങ്കറ്റുകൾ വിദ്യാർത്ഥികൾക്കിടയിലും തെരുവു നിവാസികൾക്കിടയിലും വിതരണം ചെയ്തതായി എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് സജ്ജാദ് ഹുസൈൻ പറഞ്ഞു

Published

on

യു.പി: അലിഗഢ് മുസ്ലിം സർവ്വകലാശാല എം.എസ്.എഫ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്ലാങ്കറ്റ് വിതരണം നടത്തി. റോഷൻ മുസ്തഖ്ബിൽ ഫൌണ്ടേഷനു കീഴിലെ വിദ്യാർത്ഥികൾക്ക് ബ്ലാങ്കറ്റ് വിതരണം ചെയ്തുകൊണ്ട് എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു ഉദ്ഘാടനം നിർവ്വഹിച്ചു.

ഒരു മാസക്കാലം നീണ്ടുനിന്ന ക്യാംപയിന്റെ ഭാഗമായി സമാഹരിച്ച എഴുപതോളം ബ്ലാങ്കറ്റുകൾ വിദ്യാർത്ഥികൾക്കിടയിലും തെരുവു നിവാസികൾക്കിടയിലും വിതരണം ചെയ്തതായി എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് സജ്ജാദ് ഹുസൈൻ പറഞ്ഞു. സർവ്വകലാശാല അധ്യാപകരായ ഡോ. അബ്ദുൽ അസീസ്, ഡോ. മുനീർ അരംകുഴിയൻ, റഫ്സൽ ബാബു എന്നിവരും റോഷൻ മുസ്തഖ്ബിൽ ഫൌണ്ടേഷൻ പ്രസിഡണ്ട് റുക്സർ, മുനവ്വർ ഹാനിഹ്, ഫായിസ് അറക്കൽ എന്നിവരും സംസാരിച്ചു. യൂണിറ്റ് ട്രഷറർ ഫിദ സ്വാഗതവും സെക്രട്ടറി താഹ ഉവൈസ് നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡൽഹിയിൽ സമരത്തിന് അനുമതിയില്ല: വിലക്ക് ലംഘിച്ച് കോൺഗ്രസ് സത്യാഗ്രഹം ആരംഭിച്ചു

ക്രമസമാധാന പ്രശനം ഉന്നയിച്ചു സത്യാഗ്രഹത്തിന് ദൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചതാണ് സത്യാഗ്രഹം നടക്കുന്നത്.

Published

on

.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നടത്തുന്ന സത്യാഗ്രഹ സമരം ഡൽഹിയിലെ രാജ്ഘട്ടിന് മുൻപിൽ ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ക്രമസമാധാന പ്രശനം ഉന്നയിച്ചു സത്യാഗ്രഹത്തിന് ദൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചാണ് സത്യാഗ്രഹം നടക്കുന്നത്.

സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹം സംഘടിപ്പിക്കാൻ ആഹ്വനം ചെയ്തിട്ടുണ്ട് തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്

Continue Reading

gulf

ബൈ പറഞ്ഞ് എയര്‍ ഇന്ത്യ ; കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ ദുബൈ, ഷാര്‍ജ സര്‍വീസുകള്‍ നിര്‍ത്തി

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു

Published

on

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു. ഇന്നലെ ഉച്ചക്ക് 1.10ന് ദുബൈയില്‍ നിന്നും രാത്രി 11.45ന് നിന്നുമാണ് അവസാന വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഈ സര്‍വീസ് നിന്നതോടെ ആഴ്ചയില്‍ 2200 സീറ്റുകളുടെ കുറവുണ്ടാകും. പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്ത സര്‍വീസുകള്‍ തിരിച്ചുവരുമോ എന്നത് തീരുമാനിക്കേണ്ടത് എയര്‍ ഇന്ത്യ മാനേജ്‌മെന്റാണ്. ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ ഈ സര്‍വീസുകളടക്കം നിരവധി സര്‍വീസുകളാണ് നിര്‍ത്താലാക്കിയിട്ടുള്ളത്.

ദുബൈയില്‍ നിന്ന് മുംബൈ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഇന്നു മുതല്‍ നിര്‍ത്തലാക്കും. ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ റൂട്ടുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി അബ്ദു സമദ് സമദാനിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.

Continue Reading

india

രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8601 ആയി ഉയർന്നു.

Published

on

രാജ്യത്ത്‌ കോവിഡ്‌ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.പുതുക്കിയ കോവിഡ്‌ മാർഗനിർദേശങ്ങൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണും ഐസിഎംആറും സംയുക്തമായി സംസ്ഥാനങ്ങൾക്ക്‌ കത്തയച്ചു. രാജ്യത്തെ ആശുപത്രികളിൽ ഏപ്രിൽ 10നും 11നും മോക്‌ ഡ്രിൽ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.. എല്ലാ ജില്ലകളിലെയും സർക്കാർ–- സ്വകാര്യ ആശുപത്രികൾ ഇതിൽ പങ്കെടുക്കണം. നിലവിൽ ആശങ്ക ഇല്ലെങ്കിലും രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കനാമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരുപത്തിനാല്‌ മണിക്കൂറിനിടയിൽ രാജ്യത്ത്‌ 1590 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ആറു പേർ മരിച്ചു. മഹാരാഷ്‌ട്ര മൂന്ന്‌, കർണാടകം, ഉത്തരാഖണ്ഡ്‌, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒരാളുമാണ്‌ മരിച്ചത്‌. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8601 ആയി ഉയർന്നു.

Continue Reading

Trending