ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവസാനിച്ചതിനാല്‍ കുറച്ച് സമയം മോദി തന്റെ പാര്‍ടൈം ജോലിയായ പ്രധാനമന്ത്രി പണിക്ക് നീക്കിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ മോദിക്കെതിരെ പരിഹാസശരം തൊടുത്തത്.

താങ്കള്‍ അധികാരത്തിലെത്തിയിട്ട് 1654 ദിവസങ്ങളായി. ഇതുവരെ ഒരു വാര്‍ത്താസമ്മേളനം നേരിടാന്‍ തയ്യാറായിട്ടുണ്ടോ? ഞാന്‍ ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ കുറച്ച് ചിത്രങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. താങ്കളും ഇതുപോലൊരു വാര്‍ത്താസമ്മേളനത്തിന് സമയം കണ്ടെത്തുമെന്ന് കരുതുന്നു. താങ്കള്‍ക്ക് നേരെ ചോദ്യങ്ങള്‍ ഉയരുന്നത് നല്ല തമാശയായിരിക്കും-രാഹുല്‍ ട്വീറ്റ് ചെയ്തു.