കൊച്ചി: കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകള്‍ ബിരുദ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തുമ്പോഴും കേരളത്തിലെ ഒരു സര്‍വകലാശാല പോലും ഓണ്‍ലൈനായി പരീക്ഷ നടത്തുന്നില്ല.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പരീക്ഷകള്‍ വൈകുന്നത് കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുറത്തുള്ള സര്‍വകലാശാലകളില്‍ ബിരുദ പഠനത്തിന് അവസരം നഷ്ടമായേക്കും.

രാജ്യത്ത് 100 ഓളം സര്‍വകലാശാലകള്‍ നിലവില്‍ ഓണ്‍ലൈനില്‍ പരീക്ഷനടത്തുന്നുണ്ട്. നിലവില്‍ ജൂണ്‍ 28 -നാണ് സംസ്ഥാനത്ത് ബിരുദ പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.