Connect with us

News

കോവിഡ് ആശങ്ക ഒഴിയാതെ യൂറോപ്യന്‍ രാജ്യങ്ങള്‍

Published

on

ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ കണക്കുകളില്‍ ജനസംഖ്യയുടെ പകുതിയിലേറെയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. കുട്ടികളെ മാറ്റിനിര്‍ത്തിയാല്‍ ഇത് 20 കോടിയിലേറെ വരും. 70 ശതമാനമെന്ന ലക്ഷ്യത്തിലെത്താന്‍ ഇനിയുമേറെ ദൂരമുണ്ടെന്നതുമാത്രമാണ് വെല്ലുവിളി.

മൂന്നാം തരംഗമായും അതുകഴിഞ്ഞുള്ള നാലാം തരംഗമായും കോവിഡ് വീണ്ടും അതിവേഗം പടരുന്നു. ഫ്രാന്‍സ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാറി. ജര്‍മനിയിലും സ്ഥിതി അതിഗുരുതരമാണെന്ന് ചാന്‍സ്‌ലര്‍ അംഗല മെര്‍കല്‍ പറയുന്നു. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് പുതിയ രോഗികളില്‍ മഹാഭൂരിപക്ഷത്തെയും വേട്ടയാടുന്നത്. വാക്‌സിനെടുത്തവരെയും രോഗം കീഴടക്കുന്നു.

ലക്ഷം പേരില്‍ 12.2 എന്ന തോതിലാണ് ജര്‍മനിയിലെ പുതിയ രോഗബാധ. ജൂലൈ ആദ്യനാളുകളെ അപേക്ഷിച്ച് അതിവേഗമാണ് വ്യാപനം. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ആരോഗ്യ പാസ് നിര്‍ബന്ധമാക്കിയിരുന്നു. റസ്‌റ്റൊറന്റുകള്‍, കഫേകള്‍, ഷോപിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ആഗസ്റ്റ് മുതലും വേണമെന്നാണ് നിര്‍ബന്ധം. ഇതോടെ വാക്‌സിനെടുത്തതിന്റെ തെളിവോ കോവിഡ് നെഗറ്റീവായതിന്റെ രേഖയോ ഹാജരാക്കിയാലേ പൊതു സ്ഥലങ്ങളില്‍ എത്താനാകൂ.

ഇറ്റലിയും സമാന നിയമങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ആഗസ്റ്റ് മുതലാകും നിയന്ത്രണങ്ങള്‍ നടപ്പില്‍വരിക. കോവിഡ് ലോക്ഡൗണില്‍നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുനടന്ന യു.കെയിലും കോവിഡ് വ്യാപനം ഭീതി വിതക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു; ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.

യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

 

Continue Reading

india

പതിമൂന്നാം റൗണ്ടില്‍ സമനിലയില്‍ പിരിഞ്ഞ് ഗുകേഷും ലിറനും; ഇനി കലാശപ്പോര്

വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.

Published

on

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ പതിമൂന്നാം റൗണ്ട് മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും. അഞ്ചു മണിക്കൂര്‍ നീണ്ട മത്സരം സമനിലയില്‍ അവസാനിച്ചതോടെ 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.

ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്‍ താരം മുന്നിലെത്തിയിരുന്ന ചാംപ്യന്‍ഷിപ്പില്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു. 12ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനായിരുന്നു മേല്‍ക്കൈ. ചാംപ്യന്‍ഷിപ്പിലെ ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഗുകേഷും ജയം കണ്ടിരുന്നു. പിന്നീടു തുടര്‍ച്ചയായ 7 ഗെയിമുകളിലെ സമനിലയിലാണു കലാശിച്ചത്.

14 പോരാട്ടങ്ങളുള്ള ചാംപ്യന്‍ഷിപ്പില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാംപ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

 

 

Continue Reading

kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മറ്റൊരു നടി കൂടി സുപ്രിം കോടതിയെ സമീപിച്ചു

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി.

Published

on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ മറ്റൊരു നടി കൂടി സുപ്രിം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി. പ്രത്യേക അന്വേഷണ ഏജന്‍സി ഇത് വരെ തന്നെ സമീപിച്ചിട്ടില്ലെന്ന് നടി പറഞ്ഞു.

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടിയാണ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ക്കെതിരെ വനിതാ കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി. കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണെന്നും ഇതില്‍ 11 എണ്ണം ഒരു അതിജീവിതയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്തതാണെന്നും നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ അവസാനിപ്പിച്ചതായും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

 

 

Continue Reading

Trending